ഏക സിവിൽ കോഡ് സവർണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കം -റസാഖ് പാലേരി

കൊ​ച്ചി: ഏ​ക സി​വി​ൽ​കോ​ഡ് ന​ട​പ്പാ​ക്കാ​നു​ള്ള ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ നീ​ക്കം സ​വ​ർ​ണ വം​ശീ​യ​ത​യെ സ്ഥാ​പി​ക്കാ​നു​ള്ള അ​ന്തി​മ നീ​ക്ക​മാ​ണെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ റ​സാ​ഖ് പാ​ലേ​രി. പാ​ർ​ട്ടി സ്കൂ​ൾ പ​രി​ശീ​ല​ക​രു​ടെ സം​സ്ഥാ​ന​ത​ല ശി​ൽ​പ​ശാ​ല കൊ​ച്ചി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം നേ​ടാ​ൻ ജ​ന​ങ്ങ​ളെ ധ്രു​വീ​ക​രി​ക്കു​ക എ​ന്ന​തും ഏ​ക​സി​വി​ൽ കോ​ഡ് ച​ർ​ച്ച​ക്ക്​ എ​ടു​ത്തി​ടു​ന്ന​തി​ന്‍റെ പി​ന്നി​ലു​ണ്ട്.

വൈ​വി​ധ്യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യു​ടെ അ​ടി​സ്ഥാ​നം. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ, ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ, പി​ന്നാ​ക്ക ഹി​ന്ദു​ക്ക​ൾ, ദ​ലി​തു​ക​ൾ തു​ട​ങ്ങി വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് വ്യ​ത്യ​സ്ത വൈ​വാ​ഹി​ക രീ​തി​ക​ളും പി​ന്തു​ട​ർ​ച്ച രീ​തി​ക​ളു​മാ​ണു​ള്ള​ത്. ഇ​തെ​ല്ലാം ഏ​കീ​ക​രി​ക്കു​ക എ​ന്ന​ത് രാ​ജ്യ​ത്തി​ന്റെ വൈ​വി​ധ്യ​ത്തെ ത​ക​ർ​ക്കു​ക എ​ന്ന​തി​ലേ​ക്കാ​ണ് എ​ത്തു​ക. അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ മ​ത-​മ​തേ​ത​ര വി​ശ്വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ട് ദി​വ​സം നീ​ണ്ട ശി​ൽ​പ​ശാ​ല​യി​ൽ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം, എ​സ്. ഇ​ർ​ഷാ​ദ്, സ​ജീ​ദ് ഖാ​ലി​ദ്, കെ.​എ. ഷ​ഫീ​ഖ്, ഷം​സീ​ർ ഇ​ബ്രാ​ഹിം, ജോ​സ​ഫ് ജോ​ൺ, അ​ൻ​സാ​ർ അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

Tags:    
News Summary - Welfare Party State Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.