ക്ഷേമപെൻഷനുകൾക്കുള്ള അപേക്ഷകൾ ഉടൻ സ്വീകരിക്കും -മന്ത്രി ജലീൽ

മലപ്പുറം: ക്ഷേമപെൻഷനുകൾ നൽകുന്നതിനുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങുമെന്ന്  മന്ത്രി കെ.ടി ജലീൽ. സേവന പെൻഷൻ സർവർ ബോധപൂർവം പ്രവർത്തന രഹിതമാക്കിയിട്ടില്ല. ഇക്കാര്യം ധന വകുപ്പുമായി സംസാരിച്ചിരുന്നു. അർഹരായവർക്ക് അപേക്ഷ നൽകിയ കാലയളവ്  മുതൽ പെൻഷൻ ലഭിക്കും. നടപടികൾ സ്വീകരിക്കുന്നതിലെ സ്വഭാവിക കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ജലീൽ വ്യക്തമാക്കി.

സർക്കാർ ജീവനക്കാരും ക്ഷേമ പെൻഷനുകൾ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ-അർധ സർക്കാർ ജീവനക്കാർ പെൻഷൻ വാങ്ങുന്നത് തടയുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ അനർഹരെ ഒഴിവാക്കുന്നതിലെ കാലതാമസമാണ് നിലവിൽ നേരിടുന്നതെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. 


 

Tags:    
News Summary - Welfare Pension Application will Accept says Minister KT Jaleel -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.