ശ്രീ എമ്മും പിണറായിയും ആർ.എസ്​.എസും തമ്മിലെന്ത്​?

കോഴിക്കോട്: സംഘ്​ പരിവാറിനോട്​ അടുത്തുനിൽക്കുന്ന ശ്രീ എമ്മി​െൻറ സത്​സംഗ്​ ഫൗ​േണ്ടഷന്​ യോഗ സെൻറർ സ്​ഥാപിക്കുന്നതിന് ​ഭൂമി നൽകാനുള്ള സംസ്​ഥാന സർക്കാറി​െൻറ തീരുമാനം വിവാദമായതിന്​ പിന്നാലെ പഴയൊരു കൂടിക്കാഴ്​ചയുടെ വിവരങ്ങളും പുറത്തുവരുന്നു. ശ്രീഎമ്മി​െൻറ കാർമികത്വത്തിൽ പിണറായി വിജയൻ ആർ.എസ്​.എസി​െൻറ കേരളത്തിലെ ഉന്നത നേതാക്കളുമായി നടത്തിയ അതീവ രഹസ്യ കൂടിക്കാഴ്​ചയാണ്​ ഇപ്പോൾ ചർച്ചാവിഷയം. ഇൗ ചർച്ചകൾക്ക്​ പിന്നാലെയാണ്​ സംസ്​ഥാനത്ത്​ പൊടുന്നനെ സി.പി.എം-ആർ.എസ്​.എസ്​ സംഘട്ടനങ്ങൾ അവസാനിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇ​കണോമിക്​ ടൈംസി​െൻറ ന്യൂഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ്​ നാരായണൻ രചിച്ച The RSS And The Making of The Deep Nation എന്നപുസ്​തകത്തിലാണ്​ ഇൗ വിവരങ്ങളുള്ളത്​. കഴിഞ്ഞവർഷം ഫെബ്രുവരിയോടെ പെൻഗ്വിൻ പ്രസിദ്ധീകരിച്ച ഇൗ പുസ്​തകം തൊട്ടുപിന്നാലെ വന്ന കൊറോണ ലോക്​ഡൗണിൽ പെട്ടുപോകുകയായിരുന്നു. ആർ.എസ്​.എസി​െൻറ പദ്ധതികളെയും വളർച്ചയെയും കുറിച്ച്​ വിശദവും നിശിതവുമായ പഠനമായിരുന്നു​െവങ്കിലും രാജ്യമെങ്ങും പുസ്​തകശാലകൾ അടക്കം വ്യാപാരസ്​ഥാപനങ്ങൾ അടഞ്ഞുകിടന്നതിനാൽ അധികം മുഖ്യധാര ശ്രദ്ധയിലെത്തിയില്ല.


350 ഒാളം പേജുകളുള്ളപുസ്​തകത്തി​െൻറ നല്ലൊരുഭാഗം കേരളത്തിലെ ആർ.എസ്​.എസി​െൻറ ചരിത്രത്തെയും വർത്തമാനത്തെയും കുറിച്ചുള്ളതാണ്​. ശ്രീഎമ്മിനെയും സി.പി.എമ്മിനെയും ആർ.എസ്​.എസിനെയും ബന്ധപ്പെടുത്തുന്ന നിരവധി സാഹചര്യങ്ങളും പുസ്​തകത്തിൽ വിശദീകരിക്കുന്നു. 2014 ൽ കണ്ണൂരിൽ സി.പി.എം പ്രവർത്തകർക്കായി ശ്രീഎം നടത്തിയ യോഗ ക്യാമ്പാണ്​ ബന്ധ​ത്തി​െൻറ തുടക്കം. ഇൗ ക്യാമ്പിൽ പിണറായി വിജയനും പ​െങ്കടുത്തിരുന്നുവെന്ന്​ ദിനേഷ്​ നാരായണൻ എഴുതുന്നു.

ആർ.എസ്​.എസ്​, സി.പി.എം നേതാക്കളുമായുള്ള ത​ന്‍റെ നല്ല ബന്ധം ഇരുപക്ഷത്തെയും ചർച്ചാമേശക്ക്​ മുന്നിലെത്തിക്കാൻ ശ്രീ എം ഉപയോഗിക്കുകയായിരുന്നു. സി.പി.എം അധികാരത്തിലെത്തിയ ശേഷം 2016 ൽ അദ്ദേഹം അന്ന്​ പാർട്ടി ജില്ല സെക്രട്ടറിയായ പി. ജയരാജനെ കാണാനെത്തി. സമാധാനത്തി​െൻറ സാധ്യതകൾ അദ്ദേഹം ജയരാജനോട്​ തേടി. ചരിത്രപരമായി ആർ.എസ്​.എസി​െൻറ ചെയ്​തികളെ ജയരാജൻ വിശദീകരിച്ചു. സംസാരത്തിനിടെ ശ്രീ എം ഇട​െപട്ടു. 'കാഴ്​ചപ്പാടുകൾ വ്യത്യസ്​തമാകാം. ആർ.എസ്​.എസിന്​ വേറെ കാഴ്​ചപ്പാടായിരിക്കും. അതിലിനി കാര്യമില്ല. ചരിത്രമെന്നത്​ ചരിത്രമായി കഴിഞ്ഞു'. പുതിയ തുടക്കത്തെ കുറിച്ചാണ്​ ശ്രീഎം സംസാരിക്കുന്നത്​. ജയരാജൻ ത​െൻറ അംഗഭംഗം വന്ന വലതുകൈ നീട്ടി. 'ഞാൻ പറയുന്നത്​ വിശ്വസിക്കൂ. മറ്റുള്ളവർ പറയുന്നതുപോലെ ഞാനൊരു മ​ൃഗമല്ല. ആരോടും എനിക്ക്​ വ്യക്​തിപരമായി പകയില്ല. എന്നോട്​ ചെയ്​തതിന്​ പ്രതികാരം ചെയ്യാനും ആ​ഗ്രഹിക്കുന്നില്ല.' അതായിരുന്നു ശ്രീ എം കേൾക്കാൻ ആഗ്രഹിച്ചത്​. അതിനായി അദ്ദേഹം നേരത്തെ പശ്​ചാത്തലമൊരുക്കിയിരുന്നു.


ആഴ്​ചകൾക്ക്​ മുമ്പ്​ സമാധാന സംഭാഷണങ്ങൾക്കുള്ള സാധ്യത ശ്രീ എം മുഖ്യമന്ത്രി പിണറായി വിജയനോടും ആരാഞ്ഞിരുന്നു. 'അവർ (ആർ.എസ്​.എസ്​) കേൾക്കുമോ' എന്നായിരുന്നു പിണറായിയുടെ മറുപടി. ആർ.എസ്​.എസ്​ നേതാവ്​ ഗോപാലൻ കുട്ടിയോട്​ ശ്രീ എം ഇക്കാര്യം ഉന്നയിച്ചപ്പോൾ അദ്ദേഹം ചോദിച്ചതും ഇതുതന്നെയായിരുന്നു: 'താങ്കളെ കുറിച്ചും താങ്കളുടെ ആത്​മീയ നിലപാടുകളെ കുറിച്ചും നമുക്ക്​ നന്നായി അറിയാം. പക്ഷേ, കമ്യൂണിസ്​റ്റുകാർ സമ്മതിക്കുമോ'.

പിന്നാലെ ആർ.എസ്​.എസ്​ ജനറൽ​ സെക്രട്ടറി സുരേഷ്​ ജോഷിയെ കൊച്ചി ഒാഫീസിൽ വെച്ച്​ ശ്രീ എം കണ്ടു. സംരംഭങ്ങളോട്​ പോസിറ്റീവായാണ്​ ജോഷി പ്രതികരിച്ചത്​. സർസംഘ്​ചാലകുമായും ശ്രീഎമ്മിന്​ സംസാരിക്കണ​മായിരുന്നു. ന്യൂഡൽഹിയിൽ വിഗ്യാൻ ഭവനിലെ ഒരു ചടങ്ങിനിടെ ​അദ്ദേഹത്തോടും ഇക്കാര്യം സൂചിപ്പിച്ചു. തനിക്ക്​ ബന്ധപ്പെടാനുള്ള വ്യക്​തികളുടെ പേരുകൾ തരണമെന്നും ശ്രീ എം മോഹൻ ഭാഗവതിനോട്​ അഭ്യർഥിച്ചു. നാലുപേരുകൾ ഭാഗവത്​ നൽകി.


അങ്ങനെയാണ്​ നിർണായകമായ ആ അതീവരഹസ്യ കൂടിക്കാഴ്​ചക്ക്​ അരങ്ങൊരുങ്ങിയത്​. (ഇനിയുള്ള ഭാഗം ശ്രീ എം, പിണറായി വിജയൻ, പി. ഗോപാലൻകുട്ടി, എം. രാധാകൃഷ്​ണൻ, വൽസൻ തില്ല​േങ്കരി എന്നിവരുമായി 2017, 2018 വർഷങ്ങളിൽ ദിനേഷ്​ നാരായൺ നടത്തിയ അഭിമുഖങ്ങളുടെ അടിസ്​ഥാനത്തിലുള്ളതാണെന്ന്​ അദ്ദേഹം വിശദീകരിക്കുന്നു.) തിരുവനന്തപുരത്തെ ഒരു ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട്​ ബുക്​ ചെയ്യുന്നു. ആർ.എസ്​.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ഗോപാലൻകുട്ടി, വിഭാഗ്​ പ്രചാർ പ്രമുഖ്​ വൽസൻ തില്ല​േങ്കരി, ജന്മഭൂമി എം.ഡി എ.രാധാകൃഷ്​ണൻ, മുൻ പ്രാന്ത്​ പ്രചാരക്​ എസ്​. സേതുമാധവൻ എന്നിവർ നേരത്തെ എത്തി. സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലക​ൃഷ്​ണൻ പിന്നാലെ വന്നു. രാത്രി വൈകിയ​േപ്പാൾ മുഖ്യമന്ത്രി പിണറായി വിജയനും എത്തി, ഒറ്റക്ക്​. പൊലീസ്​ എസ്​കോർട്ട്​ ഇല്ലാതെ. അതീവ രഹസ്യയോഗത്തി​െൻറ വിവരങ്ങൾ പുറത്താകാതിരിക്കാൻ ഇരുപക്ഷവും ശ്രദ്ധിച്ചിരുന്നു.

ചർച്ചകൾ തുടങ്ങി. ഒരു ആർ.എസ്​.എസ്​ നേതാവ്​ സി.പി.എം അക്രമങ്ങളെ കുറിച്ച്​ ആഞ്ഞടിച്ചു. പിണറായി നിശബ്​ദനായി കേട്ടിരുന്നു. ഇടക്കൊന്ന്​ ശ്രീ എമ്മിനെ നോക്കി. മിനിറ്റുകൾ കഴിഞ്ഞ​േപ്പാൾ ശ്രീ എം ഇടപെട്ടു. പിണറായി വിജയന്​ പറയാനുള്ള ശാന്തമായി കേൾക്കണമെന്ന്​ ആവശ്യപ്പെട്ടു. 'വിഴുപ്പലക്കാനല്ല ഞാനിവിടെ വന്നത്​, അക്രമം അവസാനിക്കുന്നതിലാണ്​ എ​െൻറ താൽപര്യം' -പിണറായി വ്യക്​തമാക്കി.

അതോടെ മഞ്ഞുരുകി. സ്​ഥിരമായി കൂടിക്കാഴ്​ചകൾ നടത്താനും ആശയവിനിമയത്തിനുമുള്ള സംവിധാനങ്ങൾ രൂപപ്പെട്ടു. മൂന്നുദശകത്തിനിടെ ആദ്യമായി അക്രമങ്ങൾക്ക്​ അറുതി വരുത്താനുള്ള തീരുമാനത്തിൽ ഇരുപാർട്ടികളുടെയും ഉന്നതനേതൃത്വം എത്തി. അക്രമങ്ങളുടെ പ്രഭവ കേന്ദ്രമായ കണ്ണൂരിൽ ഒരുയോഗം നടത്തുന്നതിനെ കുറിച്ച്​ പിണറായി വിജയൻ പറഞ്ഞു. സൗഹാർദ അന്തരീക്ഷത്തിലായിരുന്നു യോഗമെന്നും മുൻകാലയോഗങ്ങൾ പോലെ പരസ്​പര ആരോപണങ്ങളും വാക്​പോരും ഉണ്ടായില്ലെന്നും ഗോപാലൻ കുട്ടി പിന്നീട്​ സൂചിപ്പിച്ചു. ഇൗ സൗഹാർദ അന്തരീക്ഷം തുടരണമെന്നും ധാരണയായി.



ഒരാഴ്​ചക്ക്​ ശേഷം കണ്ണൂരിൽ ഒരുആർ.എസ്​.എസ്​​ പ്രവർത്തകൻ ആക്രമിക്കപ്പെട്ടു. ഉടൻ തന്നെ ഗോപാലൻകുട്ടി പിണറായി വിജയനെ നേരിട്ടുവിളിച്ചു. മുഖ്യമന്ത്രി ഉടനടി പ്രതികരിച്ചു. സമാധാന ശ്രമങ്ങളിൽ പിണറായി വിജയന്​ ആത്​മാർഥത ഉണ്ടെന്ന്​ ഗോപാലാൻ കുട്ടി കരുതുന്നതായി ദിനേഷ്​ നാരായണൻ എഴുതുന്നു.

പിന്നാലെ, ഇരുപാർട്ടികളും എല്ലാതലത്തിലും ആശയവിനിമയ സംവിധാനം സ​ൃഷ്​ടിച്ചു. ഒാരോ തലത്തിലും ബന്ധപ്പെടേണ്ടവരുടെ പേരുകളും നമ്പരുകളും പരസ്​പരം കൈമാറി. എന്തെങ്കിലും അനിഷ്​ടസംഭവം ഉണ്ടായാൽ അടിയന്തിരമായി നേതാക്കൾ ഇടപെടാനും ധാരണയായി.

സംസ്​ഥാനത്ത്​ സൗഹാർദ നീക്കങ്ങൾ നടക്കു​േമ്പാൾ തന്നെ ദേശീയതലത്തിൽ ചിത്രം വ്യത്യസ്​തമായിരുന്നു. ​2016 ഡിസംബറിൽ ഭോപാലിൽ പിണറായി വിജയ​െൻറ പരിപാടിക്ക്​ നേരെ സംഘ്​പരിവാർ രംഗത്തെത്തി. പിന്നാലെ സംസ്​ഥാനത്ത്​ ശബരിമല വിഷയത്തിൽ പിണറായി വിജയനും ആർ.എസ്​.എസും വിരുദ്ധ ധ്രുവങ്ങളിലായി. എന്നിരുന്നാലും ഇരുകക്ഷികൾക്കുമിടയിലെ മഞ്ഞുരുക്കാൻ ശ്രീ എം നടത്തിയ നീക്കങ്ങൾ അദ്ദേഹത്തെ പിണറായി വിജയ​െൻറ പ്രിയങ്കരനാക്കിയെന്നത്​ വസ്​തുതയാണ്​. ഇരുകക്ഷികളും സ​ൃഷ്​ടിച്ച ആശയവിനിമയ സംവിധാനത്തി​െൻറ നിലവിലെ നിലയും വ്യക്​തമല്ല. പക്ഷേ, ഇങ്ങനെയൊരു ​രഹസ്യയോഗം നടന്നിരുന്നു​െവന്ന്​ സി.പി.എമ്മോ ആർ.എസ്​.എസോ പുറത്തുപറഞ്ഞിരുന്നില്ല.


Tags:    
News Summary - What is the relation between Pinarayi Vijayan and the RSS?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.