തൃശൂർ: സർക്കാറിനും സി.പി.എമ്മിനുമെതിരായ പ്രസ്താവനയിൽ മലക്കംമറഞ്ഞ് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. താൻ അഭിമുഖത്തിൽ ഫലിതമായി പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ പ്രസ്താവനയായി പ്രചരിപ്പിച്ചെന്നും താൻ ശ്രമിച്ചത് ഇടതുപക്ഷത്തെ വിശാലമായി നിർവചിക്കാനാണെന്നും സച്ചിദാനന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഇനി രാഷ്ട്രീയ അഭിമുഖങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സി.പി.എം വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കണമെന്നും മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ അഹങ്കാരികളാകുമെന്നുമാണ് സച്ചിദാനന്ദൻ ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. പ്രസ്താവന വിവാദമായതോടെയാണ് അദ്ദേഹം മാധ്യമങ്ങളെ വിമർശിച്ച് രംഗത്തെത്തിയത്.
‘‘നമ്മുടെ മാധ്യമധാർമികത വിചിത്രമാണ്. വലതുപക്ഷത്തിന്റെ വളർച്ചയുടെ വിപത്തുകൾ ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തെ കൂടുതൽ വിശാലമായി, ഗാന്ധിയെയും അംബേദ്കറെയും ഉൾക്കൊള്ളാവുന്ന വിധത്തിൽ നിർവചിക്കാൻ ശ്രമിക്കുകയാണ് രണ്ട് മണിക്കൂർ നീണ്ട ‘ഇന്ത്യൻ എക്സ്പ്രസ്’ അഭിമുഖത്തിൽ ചെയ്തത്. ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. അതിന്റെ പ്രത്യേക രീതിയിൽ എഡിറ്റ് ചെയ്ത വെർഷനുകളാണ് പത്രത്തിലും യൂട്യൂബിലും വന്നത്. അതിൽനിന്നുതന്നെ തങ്ങൾക്കുവേണ്ട ചില വരികളെടുത്ത് പ്രചരിപ്പിക്കാനാണ് മറ്റ് മാധ്യമങ്ങൾ ശ്രമിച്ചത്’’ -സച്ചിദാനന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.