കൊച്ചി: ജനപ്രിയ മെസേജിങ് ആപ്പായ വാട്ട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കുമളി സ്വദേശി നൽകിയ പൊതു താൽപര്യ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര ഐ.ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് കുമളി സ്വദേശിയായ ഓമനക്കുട്ടൻ ജൂൺ 23ന് ഹൈകോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. കേസിൽ നേരത്തെ കോടതി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും പൊലീസ് മേധാവിയുടെയും നിലപാട് തേടിയിരുന്നു.
അപ്ലിക്കേഷൻ ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഡേറ്റയിൽ കൃത്രിമം നടക്കാനുള്ള സാധ്യതയുണ്ടെന്നും ഹരജിക്കാരൻ പറയുന്നു. ഈ സാഹചര്യത്തിൽ വാട്സ്ആപ്പ് ഡേറ്റ കേസുകളിൽ തെളിവായി സ്വീകരിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.