R Bindu

കേന്ദ്ര മ​ന്ത്രി സമര പന്തലിൽ വരുമ്പോൾ മണിമുറ്റത്താവണി പന്തൽ എന്നല്ല പാടേണ്ടത്; ആശവർക്കർമാരോട് മന്ത്രി ആർ ബിന്ദു

കാസർകോട്: കേന്ദ്ര പദ്ധതിയിൽജോലി ചെയ്യുന്നവരുടെ സമര പന്തലിലേക്ക് കേന്ദ്ര മന്ത്രി വരുമ്പോൾ ‘മണി മുറ്റത്താവണി പന്തൽ എന്നല്ലപാടേണ്ടത്. ആവശ്യം മന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. അത് ചെയ്യാതെ പാട്ടുപാടി കളിക്കുകയാണ് സമരക്കാർ ചെയ്ത്. ആ​ശ വർക്കർമാരോട് എന്നും അനുഭാവ പൂർണമായ നിലപാടാണ് സർക്കാറിനുണ്ടായിരുന്നത്. താനും ഒരുമഹിളാ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. എല്ലാ കാലത്തും ആശാമാരോടൊപ്പമാണ്. ആയിരം രൂപയുണ്ടായിരുന്ന ഓണറേറിയം ഇടതുപക്ഷമാണ് 7000 ആയക്കി മാറ്റിയതെന്നും അവർ പറഞ്ഞു.

അതിൽ ഇനിയും കൂടുതൽ ചെയ്യാനാവുക കേന്ദ്രത്തിനാണ്. എൻ.ആർ.എച്ച്.എം വളണ്ടിയർമാരാണ് അവർ. സന്നദ്ധ സേവകർ എന്നാണ് കേന്ദ്രം വിഭാവനം ചെയ്യുന്നത്. കേന്ദ്ര മന്ത്രി സന്ദർശിച്ചപ്പോൾ ‘മണിമുറ്റത്ത് ആവണി പന്തൽ...’ എന്നാണ് പാടിയത്. അവരുടെ ആവശ്യങ്ങൾ എന്തെുകൊണ്ട് പറഞ്ഞില്ല.

കേന്ദ്ര സർക്കാർ ഭരിക്കുന്ന ബി.ജെ.പിയുടെ ബി.എം.എസ് ആണ് സമരത്തിലുള്ള ഒരു സംഘടന. ബി.എം.എസ് സമര നോട്ടിസ് നൽകിയിരിക്കുന്നു. എന്തൊരു വിരോധാഭാസമാണത്. എസ്.യു.സിഐയുടെ നേതൃത്വത്തിലാണ് ആദ്യം സമരം തുടങ്ങിയത്. കേന്ദ്ര സർക്കാറിനു മുമ്പാകെ ആവശ്യം ഉന്നയിക്കുന്നില്ല. ഇടതു വിരുദ്ധ ശക്തിയാണ് സമരം ചെയ്യുന്നത്. ഇക്കാര്യത്തിൽ കേന്ദ്രത്തിനാണ് ഉത്തരവാദിത്തമെന്നും ബിന്ദു പറഞ്ഞു.

Tags:    
News Summary - When a Union Minister comes to a protest pandal, one should not sing 'Manimuttathavani Pandal'; Minister R Bindu tells Asha workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.