നജീബിന്‍െറ തിരോധാനം: കാമ്പസുകളില്‍ പ്രതിഷേധദിനം ആചരിക്കും –എസ്.ഐ.ഒ

കോഴിക്കോട്: ജെ.എന്‍.യു കാമ്പസിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി നജീബ് അഹ്മദിന്‍െറ തിരോധാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘ്പരിവാര്‍ ഗുണ്ടകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അധികൃതര്‍ തയാറാകണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
നജീബിന്‍െറ തിരോധാനത്തെപ്പറ്റി അന്വേഷിക്കണമെന്നും യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ‘നജീബ് ഡേ’ എന്ന തലക്കെട്ടില്‍ കാമ്പസുകളില്‍ പ്രതിഷേധദിനം ആചരിക്കും.
നജീബ് അഹ്മദിനെ സംഘംചേര്‍ന്ന് മര്‍ദിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ ജെ.എന്‍.യു കാമ്പസില്‍ സൈ്വര്യവിഹാരം നടത്തുമ്പോള്‍ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച ഡല്‍ഹി പൊലീസിന്‍െറ നടപടി യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കുന്നതിനാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസീര്‍ ഇബ്രാഹിം, സെക്രട്ടറിമാരായ തൗഫീഖ് മമ്പാട്, ഷിയാസ് പെരുമാതുറ, പി.പി. ജുമൈല്‍, ഷബീര്‍ കൊടുവള്ളി, എ. ആദില്‍, ഇ.എം. അംജദ് അലി, ടി.സി. സജീര്‍ എന്നിവര്‍ സംസാരിച്ചു.

 

Tags:    
News Summary - where is najeeb, protest at campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.