കെ.സി വേണുഗോപാലിനെതിരെ കണ്ണൂരിൽ വ്യാപക പോസ്റ്റർ പ്രതിഷേധം

കണ്ണൂർ: അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത പരാജയങ്ങളിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ ഉയർന്ന പ്രതിഷേധം കേരളത്തിലേക്കും. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കണ്ണൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

സേവ് ദ് കോൺഗ്രസിന്‍റെ പേരിലുള്ള പോസ്റ്ററുകൾ കണ്ണൂർ ശ്രീകണ്ഠാപുരത്തെ കോൺഗ്രസ് ഓഫിസിന് മുമ്പിലാണ് പ്രത്യക്ഷപ്പെട്ടത്. "അഞ്ച് സംസ്ഥാനം വിറ്റുത്തുലച്ച കെ.സി വേണുഗോപാലിന് ആശംസകൾ, പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ... കോൺഗ്രസിനെ രക്ഷിക്കൂ..." തുടങ്ങിയ വാക്കുകളാണ് പോസ്റ്ററിലുള്ളത്.

അതേസമയം, പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് അറിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി. പോസ്റ്റർ പതിക്കുകയോ സമൂഹമാധ്യമങ്ങൾ വഴി അഭിപ്രായ പ്രകടനങ്ങൾ നടത്തുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.സി.സി അറിയിച്ചു.

Tags:    
News Summary - Widespread poster protest against KC Venugopal in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.