ശ്രീകണ്ഠപുരം: ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിമാരായി ദമ്പതിമാർ. മുസ്ലിം ലീഗ് പ്രതിനിധികളായാണ് ഇവർ മത്സരത്തിനിറങ്ങിയത്. ഭാര്യ നഗരസഭയിലേക്ക് ജനവിധി തേടുമ്പോൾ ഭർത്താവിെൻറ മത്സരം പഞ്ചായത്തിലേക്ക്.
ചെങ്ങളായി സ്വദേശിയും മുസ്ലിം യൂത്ത് ലീഗ് ഇരിക്കൂർ മണ്ഡലം സീനിയർ വൈസ് പ്രസിഡൻറുമായ സി. ആഷിഖ് ചെങ്ങളായി പഞ്ചായത്ത് ഒമ്പതാം വാർഡായ ചെങ്ങളായിയിൽ നിന്നാണ് മത്സരിക്കുന്നത്. മുസ്ലിം ലീഗിെൻറ സ്ഥിരം വാർഡാണിത്.
ഇദ്ദേഹത്തിെൻറ ഭാര്യ ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശിയും വനിത ലീഗ് നേതാവുമായ ഫരീദ ആഷിഖ് മത്സരിക്കുന്നത് ശ്രീകണ്ഠപുരം നഗരസഭ 10ാം വാർഡായ കാവുമ്പായിയിലാണ്. സി.പി.എമ്മിെൻറ സ്ഥിരം വാർഡാണിത്. കോൺഗ്രസ് മത്സരിച്ചിരുന്ന ഈ വാർഡ് ഇത്തവണ ലീഗിന് നൽകുകയായിരുന്നു.
ഇരുവരും ഇതിനോടകം തന്നെ പര്യടനവും തുടങ്ങിക്കഴിഞ്ഞു. രണ്ട് വാർഡുകളിലും ഒന്നിച്ചും പ്രവർത്തകർക്കൊപ്പവുമാണ് വോട്ടുപിടുത്തം.വിജയ പ്രതീക്ഷയുണ്ടെന്ന് ഈ ദമ്പതിമാർ. മുഹമ്മദ് ബിലാലും ആയിഷ മെഹ്റിനുമാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.