മലപ്പുറം: മേലാറ്റൂർ: കാട്ടുപന്നികൾ കടകളിലേക്ക് ഇരച്ചുകയറിയത് പരിഭ്രാന്തി പരത്തി. പാണ്ടിക്കാട് തച്ചിങ്ങനാടം അരിക്കണ്ടംപാക്ക് എന്ന സ്ഥലത്താണ് 10 കാട്ടുപന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറിയത്. തുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടയിലേക്കാണ് പന്നികൾ ഓടിക്കയറിയത്.
കച്ചവടസ്ഥാപനങ്ങളിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പന്നികൾ കൂട്ടത്തോടെ ഇരച്ചുകയറിയതോടെ കടയിൽ നിന്ന് ജീവനക്കാർ ഇറങ്ങിയോടി. നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളും പന്നികൾ തകർത്തു.
പൊലീസും പഞ്ചായത്ത്-വില്ലേജ് അധികൃതരും സംഭവസ്ഥലത്തെത്തി. പത്ത് പന്നികളെയും വെടിവെച്ചുകൊന്നു. മങ്കടയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പന്നികളെ തുരത്തിയത്. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.