പേരാമ്പ്രയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി; ജനം ഭീതിയിൽ

കോഴിക്കോട്: പേരാമ്പ്രയിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിൽ. ചാത്തോത്ത്താഴെയിലാണ് മോഴയാന എത്തിയത്. ആനയെ തുരത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഞായറാഴ്ച പുലർച്ചെ പ്രദേശവാസികളാണ് കാട്ടാനയെ കണ്ടെത്.

പ്രഭാത സവാരിക്കിറങ്ങിയവരാണ് പള്ളിത്താഴ ഭാഗത്ത് ആദ്യം ആനയെ കണ്ടത്. വീട്ടുമുറ്റത്ത് എത്തിയ ആന ജനങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് അവിടെ നിന്ന് മാറി. വിവരമറിയിച്ചതിനെ തുടർന്ന് വയനാട്ടിൽനിന്നുള്ള എലിഫന്റ് സ്ക്വാഡ് പേരാമ്പ്രയിലെത്തി. ആന നിലവിൽ പന്തിരിക്കരയിലെ വയലിലും കൃഷിയിടങ്ങളിലുമായി തുടരുകയാണ്. വിവരമറിഞ്ഞ് ജനങ്ങൾ മേഖലയിൽ തടിച്ചുകൂടിയിട്ടുണ്ട്.

വനം വകുപ്പ് ആനയെ നിരീക്ഷിക്കുന്നുണ്ട്. ആന കാട്ടിലേക്ക് കയറുമെന്ന കണക്കുകൂട്ടലിലാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യം ഉണ്ടായാൽ മാത്രമെ മയക്കുവെടി വെക്കേണ്ട കാര്യമുള്ളൂവെന്നാണ് വിലയിരുത്തല്‍. പെരുവണ്ണാമൂഴി കാടുകളിൽനിന്ന് അഞ്ചു കിലോമീറ്റർ ദൂരെയാണ് നിലവിൽ ആനയുള്ളത്.

Tags:    
News Summary - wild elephant spotted in perambra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.