മാനന്തവാടി: കാട്ടാനപ്പേടിയിൽ തലപ്പുഴ പുതിയിടം മുനീശ്വരൻകുന്ന് നിവാസികൾ. കഴിഞ്ഞ ദിവസങ്ങളിലിറങ്ങിയ കാട്ടാന പ്രദേശത്തെ നിരവധി കർഷകരുടെ വാഴയും തെങ്ങും മറ്റ് കൃഷി വിളകളും നിലംപരിശാക്കി. മുനീശ്വരൻ കുന്നിന്റെ താഴ്വാരത്ത് താമസിക്കുന്ന വീടുകളിലാണ് കാട്ടാന രാത്രിയിൽ സ്ഥിരമായി എത്തുന്നത്.
പ്രദേശത്തെ നടുവീട്ടിൽ ശാന്ത, നരിക്കോടൻ വാച്ചാലിൽ കൗസല്യ, ഊരക്കാട്ടിൽ പാപ്പു, ആർ.കെ. രാധാകൃഷ്ണൻ, മലിക്കർ സക്കറിയ എന്നിവരുടെ പറമ്പുകളിലെത്തി വാഴ, തെങ്ങ് മറ്റ് കൃഷികൾ എന്നിവ നശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചുംമറ്റുമാണ് കാട്ടാനയെ തുരത്തുന്നത്.
കാട്ടാന ഇറങ്ങുന്നതിനാൽ ഉറക്കമില്ലാ രാത്രികളാണ് തങ്ങൾക്കെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഫെൻസിങ് ഷോക്ക് ലൈൻ കേടായതും കാട്ടാനയിറങ്ങാൻ കാരണമാകുന്നുണ്ട്. ഫെൻസിങ് അറ്റകുറ്റപ്പണി നടത്തി ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.