ന്യൂഡൽഹി: വന്യജീവി ആക്രമണ ഭീഷണിയിൽ കഴിയുന്ന വയനാട്ടിൽ നാളെ കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് സന്ദർശനം നടത്തും. ബുധനാഴ്ച മന്ത്രി വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ച് വ്യാഴാഴ്ച നടക്കുന്ന അവലോകന യോഗങ്ങളിലും സംബന്ധിക്കും.
രാഹുൽ ഗാന്ധി എം.പിയും ഗവർണർ ആരിഫ് മുഹമ്മദ്ഖാനും, സംസ്ഥാന മന്ത്രിമാരും വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ചിരുന്നു. വയനാട്ടിൽ വന്യജീവി ശല്യം പരിഹരിക്കുന്നതിനായി ചൊവ്വാഴ്ച വനം, റവന്യൂ, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാര്‍ യോഗത്തിൽ ഉറപ്പുനൽകി.
കൂടാതെ കലക്ടറുടെ ഏകോപനത്തിൽ വന്യജീവി ആക്രമണം തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ജനകീയ സമിതി രൂപീവൽകരിക്കാനും തീരുമാനമായി. രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. ഇതിനുപുറമെ, വനത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.