മത്തായിയുടെ മരണം: റീപോസ്റ്റ് മോർട്ടം വേണമെന്ന് സി.ബി.ഐ, സംസ്ക്കാരം വൈകുമെന്ന് സൂചന

പത്തനംതിട്ട: വനം വകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച പത്തനംതിട്ട സ്വദേശി മത്തായിയുടെ മൃതദേഹം സംസ്കരിക്കുന്നത് വൈകുമെന്ന് സൂചന. ശനിയാഴ്ച മത്തായിയുടെ ഭാര്യ ഷീബയെ സി.ബി.ഐ തിരുവനന്തപുരത്തേക്ക് വിളിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. മരണത്തിലെ ദുരൂഹത നീക്കുന്നതിന് റീ പോസ്റ്റുമോർട്ടം വേണ്ടി വന്നേക്കുമെന്നാണ് സി.ബി.ഐ ഷീബയെ അറിയിച്ചത്.

ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ ഷീബയിൽ നിന്ന് സി.ബി.ഐ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. നാല് മണിക്കൂർ കൂടിക്കാഴ്ച നീണ്ടു. ഈ സാഹചര്യത്തിൽ മൃതദേഹം സംസ്കരിക്കുന്നത് ഇനിയും വൈകും. റീ പോസ്റ്റുമോർട്ടം ആവശ്യമെങ്കിൽ അതു കഴിഞ്ഞു മതി സംസ്കാരം എന്ന നിലപാടിലാണ് മത്തായിയുടെ കുടുംബം. സി.ബി.ഐ എസ്.പി നന്ദകുമാർ നായർ, ഡി.വൈ.എസ്.പി ടി.പി അനന്തകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘത്തിനാണ് കേസ് അന്വേഷണ ചുമതല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.