സുൽത്താൻ ബത്തേരി: എൻ.ഡി.എ മുന്നണിയിലെത്തിയ ജനാധിപത്യ രാഷട്രീയസഭ നേതാവ് സി.കെ. ജാനു ബത്തേരിയിൽ സ്ഥാനാർഥിയാകാൻ സാധ്യത. ജനാധിപത്യ രാഷട്രീയ സഭയെ എൻ.ഡി.എയിലെടുത്ത സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ജില്ല പ്രസിഡൻറ് സജി ശങ്കർ ചൊവ്വാഴ്ച പരസ്യമായി രംഗത്തുവന്നിരുന്നുവെങ്കിലും വിവാദം മാധ്യമ സൃഷടിയാണെന്ന് പിന്നീട് അദ്ദേഹം തിരുത്തി.
എസ്.ടി മോർച്ച സംസ്ഥാന അധ്യക്ഷൻ മുകുന്ദൻ പള്ളിയറ, ജില്ല ജനറൽ സെക്രട്ടറി കെ. മോഹൻദാസ്, മഹിള മോർച്ച ജില്ല വൈസ് പ്രസിഡൻറ് അംബിക കേളു എന്നിവരിലാരെയെങ്കിലും ബത്തേരിയിൽ മത്സരിപ്പിക്കാനാണ് ബി.ജെ.പി ജില്ല ഘടകം തീരുമാനിച്ചിരുന്നത്. മൂന്നുപേരും സജീവപ്രവർത്തകരായതിനാൽ മോശമല്ലാത്ത വോട്ടു പിടിക്കാൻ കഴിയുമെന്ന വിശ്വാസം സുൽത്താൻ ബത്തേരി മേഖലയിലെ പ്രവർത്തകർക്കിടയിലുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനനുസരിച്ച് ജാനു മത്സരിക്കാൻ തയാറായാൽ ഇവർക്ക് മാറി നിൽക്കേണ്ടിവരും.
വിട്ടുപോയ ജാനു തിരിച്ചുവന്നത് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിലാണെന്നും അതിൽ ജില്ല കമ്മിറ്റിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ പറഞ്ഞു. ജാനു കഴിഞ്ഞ പ്രാവശ്യം സുൽത്താൻ ബത്തേരിയിൽ മത്സരിച്ചപ്പോൾ 27,920 വോട്ടുകൾ കിട്ടി. അതിനുമുമ്പ് 17,000ത്തോളം വോട്ടുകൾ ബി.ജെ.പിക്ക് മണ്ഡലത്തിൽ ഉണ്ടായിരുന്നു. സി.കെ. ജാനുവിന് കൂടുതൽ വോട്ടുകൾ കിട്ടിയത് ബി.ജെ.പിക്ക് മൊത്തത്തിലുള്ള വോട്ടു വർധനയുടെ ഭാഗമായിരുന്നുവെന്നും പ്രശാന്ത് മലവയൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.