ബി.ജെ.പിയിൽ ചേരില്ലെന്നും ഇടതുപക്ഷത്ത് തുടരുമെന്നും മുൻ സി.പി.എം എം.എൽ.എ എസ്. രാജേന്ദ്രൻ. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേകറിനെ കണ്ട് തിരിച്ചെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാവദേകറിനെ കണ്ടത് വ്യക്തിപരമാണ്, അതിനെ രാഷ്ട്രീയപരമായി കാണേണ്ടതില്ല. പുനർവിചിന്തനം ഉണ്ടോയെന്ന് ചോദിച്ച അദ്ദേഹത്തോട് ബി.ജെ.പിയിലേക്ക് വരുന്നില്ലെന്ന് പറഞ്ഞു. ഒരു വാഗ്ദാനവും ലഭിച്ചിട്ടില്ല. സഹോദരനും ജാവദേകറിന്റെ പി.എയും ആയിരുന്നു കൂടിക്കാഴ്ചയിൽ പങ്കെടുത്ത മറ്റുള്ളവർ. ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മുമായുള്ള അകൽച്ച അവസാനിപ്പിച്ച് ഞായറാഴ്ച മൂന്നാറിൽ നടന്ന എൽ.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം കൺവെൻഷനിൽ എസ്. രാജേന്ദ്രൻ പങ്കെടുത്തിരുന്നു. രണ്ട് ദിവസത്തിന് ശേഷം ജാവദേക്കറിനെ കണ്ടതും അതിന്റെ ചിത്രങ്ങൾ പുറത്തുവന്നതും അദ്ദേഹം ബി.ജെ.പിയിൽ ചേരുന്നെന്ന അഭ്യൂഹം ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.