തൃക്കാക്കര: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ, കെ-റെയിലിന്റെ പേരിൽ കുടിയിറക്ക് ഭീഷണി നേരിടുന്നവർക്ക് ചോദിക്കുകയാണ്, ഇതുവഴി വരുമോ?, ഇനിയും കെ-റെയിൽ കുറ്റിയുമായെന്ന്. കാരണം, കെ. റെയിൽ ഉൾപ്പെടെയുള്ള വികസനപ്രവർത്തികളുടെയും, സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലുമായി തെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു.
കെ-റെയിൽ വന്നാൽ തൃക്കാക്കര എറണാകുളത്തിന്റെ ഹൃദയകേന്ദ്രമാകുമെന്നായിരുന്നു ഇടത് നേതാക്കളുടെ വാദം. എന്നാൽ, ഇത്, ഏറ്റെടുക്കാൻ ജനം തയ്യാറായില്ലെന്നാണ് കെ-റെയിലിനെ എതിർക്കുന്നവരുടെ അഭിപ്രായം. പുതിയ സാഹചര്യത്തിൽ സർക്കാർ നിലപാടിൽ മാറ്റം വരുമോയെന്ന അന്വേഷണമാണ് കെ-റെയിൽ ഇരകളുടെ ഭാഗത്തുനിന്നുള്ളത്.
കെ. റെയിലിനായുള്ള കല്ലിടൽ കേരളത്തെ സംഘർഷാന്തരീക്ഷത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിന്റെ തുടർച്ചയായി കെ. റെയിലിനായുള്ള കുറ്റിയിടൽ നിർത്തി വെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. നിലവിൽ കേന്ദ്രത്തിന്റെ അനുമതിയില്ലെങ്കിലും കെ-റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.