സുനിത നിസാർ, എം.ഐ. ഇർഷാന

വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്: സുനിത നിസാര്‍ പ്രസിഡന്റ്, എം.ഐ. ഇര്‍ഷാന ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സുനിത നിസാര്‍ (എറണാകുളം), ജനറല്‍ സെക്രട്ടറിയായി എം.ഐ. ഇര്‍ഷാന (ആലുവ) എന്നിവരെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റുമാർ: മേരി എബ്രഹാം (പാലക്കാട്), എന്‍.കെ. സുഹറാബി (കോഴിക്കോട്). സെക്രട്ടറിമാർ: അഡ്വ. സിമി ജേക്കബ് (തിരുവല്ല), കെ.കെ. ഫൗസിയ (കോഴിക്കോട്), റൈഹാനത്ത് സുധീര്‍ (ആലപ്പുഴ). ട്രഷറർ: മഞ്ജുഷ മാവിലാടം (കാസര്‍കോട്). സംസ്ഥാന കമ്മിറ്റി അംഗങ്ങൾ: പി. ജമീല, കെ.പി. സുഫീറ അലി, ലസിത അസീസ്, സുമയ്യ റഹീം, സല്‍മ സ്വാലിഹ്, ഹസീന സലാം, ബിന്ദു രമേശ്, സുലേഖ റഷീദ്, സൗമ്യ രാജേഷ്, ബബിയ ടീച്ചര്‍.

സംസ്ഥാന ജനറല്‍ കൗണ്‍സില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ. റൈഹാനത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഐ. ഇര്‍ഷാന, സംസ്ഥാന സെക്രട്ടറി എന്‍.കെ. സുഹറാബി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി.കെ. ഉസ്മാന്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പി. ജമീല എന്നിവർ സംസാരിച്ചു. ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. റൈഹാനത്ത്, ദേശീയ സമിതിയംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സിമി ജേക്കബ്, നൂര്‍ജഹാന്‍ കോല്ലങ്കോട് എന്നിവര്‍ക്ക് സ്വീകരണം നല്‍കി. 

Tags:    
News Summary - women india movement state office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.