വാളയാർ കേസിൽ പുനരന്വേഷണമാണ് നടക്കേണ്ടത് -ജബീന ഇർഷാദ്

കോഴിക്കോട്: വാളയാർ കേസിൽ പുനരന്വേഷണമാണ് നടക്കേണ്ടതെന്നും എങ്കിലേ നീതി ലഭിക്കുകയുള്ളുവെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ്. ഹൈകോടതിയിൽ അപ്പീൽ പോകുമ്പോൾ സർക്കാർ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. ഇത് ഒളിച്ചു കടത്തലാണ്. പ്രതികളെ സർക്കാറിന്‍റെ വീഴ്ച കാരണം കീഴ്കോടതി വെറുതെ വിട്ടപ്പോൾ ഉണ്ടായ ശക്തമായ ജനകീയ പ്രതിഷേധങ്ങളെ നേരിടാനാവാതെയാണ് സർക്കാർ അപ്പീൽ പോയത്.

പുനർവിചാരണ നടത്തുമ്പോൾ ഇപ്പോൾ പ്രതി ചേർക്കപ്പെട്ടവർ മാത്രമേ അന്വേഷണ പരിധിയിൽ വരുകയുള്ളൂ. മുഴുവൻ പ്രതികളെയും പിടികൂടാൻ സാധിക്കില്ല. പുനരന്വേഷണത്തിലൂടെ മാത്രമേ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.

കേസിൽ വീഴ്ച വരുത്തിയ എല്ലാ ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടണം. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഡി.വൈ.എസ്.പി. സോജനെ സർക്കാർ എസ്.പിയാക്കി പ്രമോഷൻ നൽകുകയാണ് ചെയ്തത്. കുട്ടികളുടെ അമ്മ, കേരള പൊലീസിൽ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും അതിന് ഹൈകോടതി മേൽനോട്ടം വഹിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. വിമൻ ജസ്റ്റിസ് നീതി ലഭിക്കുംവരെ കൂടെയുണ്ടാകുമെന്നും ജബീന ഇർഷാദ് പ്രസ്താവനയിലൂടെ അറിയിച്ചു.

Tags:    
News Summary - Women Justice Movement president Jabeena Irshad want to Reinvestment in Walayar Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.