തിരുവനന്തപുരം: ആരോപണ പ്രത്യാരോപണങ്ങൾക്കിടെ സ്ത്രീ മുന്നേറ്റത്തിലൂടെ ചരിത്ര ം തീർക്കാൻ നവോത്ഥാന വനിതാ മതിൽ ചൊവ്വാഴ്ച ഉയരും. മതിലിനായി വിപുല ഒരുക്കങ്ങളാണ് ജില്ലകളിൽ നടക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വെള്ളയമ്പലം വരെ 620 കിലോ മീറ്റർ ദൂരത്താണ് വനിതകൾ അണിനിരക്കുക. ചൊവ്വാഴ്ച വൈകീട്ട് 3.45ന് ട്രയൽ നടക്കും. നാലിനാണ് മതിലുയരുക. നവോത്ഥാന മൂല്യ സംരക്ഷണസമിതിയിലെ 176 സംഘടനകളും പുറമെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ സംഘടനകളും അണിചേരും. മതിലിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും. ഇതിനുപുറമേ പ്രമുഖരും വിവിധയിടങ്ങളിൽ കണ്ണിചേരും.
സംസ്ഥാന വ്യാപകമായി 50 ലക്ഷത്തിലേറെ വനിതകൾ അണിനിരക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാൽ വനിതാ മതിൽ പ്രഖ്യാപിച്ചപ്പോൾ മുതൽ വിവിധ രൂപത്തിലുള്ള എതിർപ്പുകളും ആക്ഷേപങ്ങളും ഉയരുന്നുണ്ട്. സർക്കാറിെൻറ അധികാരം ഉപയോഗിച്ചും നിർബന്ധിച്ചും വനിതാ മതിൽ ഒരുക്കാൻ ശ്രമിക്കുെന്നന്നാണ് ഒരു ആക്ഷേപം. എന്നാൽ അങ്ങനെയുണ്ടായിട്ടില്ല. ശബരിമല യുവതി പ്രവേശനമല്ല വനിതാ മതിൽ മുന്നോട്ടുെവക്കുന്ന ആശയം. സർക്കാറിെൻറ ഒരുസംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുന്നില്ല. വനിതാ മതിലിൽ അണിനിരക്കാൻ സമൂഹത്തിലെ എല്ലാവിഭാഗങ്ങളിലും പെട്ട വനിതകളെ ക്ഷണിക്കുന്നതായും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
എല്ലാ ജില്ലകളിലും അവലോകനയോഗങ്ങളും ഇതിനോടകം ചേർന്നുകഴിഞ്ഞു. പ്രചാരണ പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്. സുരക്ഷ മുൻനിർത്തി ഒാരോ അഞ്ച് കിലോമീറ്ററിലും ആംബുലൻസും ഏർപ്പെടുത്തും. ലോക െറക്കോഡിനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി യൂനിവേഴ്സൽ െറക്കോഡ്സ് ഫോറം വനിതാ മതിൽ നിരീക്ഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ലോക െറക്കോഡിലേക്ക് പരിഗണിക്കുന്നതിലേക്ക് ആവശ്യമായ രേഖകൾ, വിഡിയോകൾ എന്നിവ തത്സമയം പകർത്തുന്നതിന് 10 ജില്ലകളിലായി ജൂറി അംഗങ്ങളെ നിയോഗിക്കും. ഓരോ ജില്ലകളിലും ജൂറി അംഗങ്ങളെ സഹായിക്കുന്നതിന് 20 പേരടങ്ങുന്ന കോഒാഡിനേഷൻ കമ്മിറ്റി ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.