മതേതരത്വ നിലപാടില്‍ വെളളം ചേര്‍ക്കരുത്; കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തന ശൈലി മാറണം -കെ.മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തന ശൈലിയും ഘടനയും മാറണമെന്ന് കെ. മുരളീധരന്‍ എം.പി. മതേതരത്വ നിലപാടിൽ വെള്ളം ചേർക്കരുത്. ബി.ജെ.പിയാണ് കോൺ​ഗ്രസിന്റെ മുഖ്യ ശത്രു. കേരളത്തിൽ ശത്രുക്കൾ സി.പി.എമ്മും ബി.ജെ.പിയുമാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

2001ന് ശേഷം കോൺഗ്രസ് കക്ഷി നിലയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ല. കോൺഗ്രസിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുക എന്ന പ്രതിജ്ഞയാണ് കരുണാകരന്റെ ഈ അനുസ്മരണ വേളയിൽ എടുക്കേണ്ടത്. എന്തു കൊണ്ട് തോറ്റു എന്നതല്ല, എങ്ങനെ ജയിക്കുമെന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത് -മുരളീധരൻ പറഞ്ഞു.

കേരളത്തിൽ സി.പി.എം ശത്രുവാകുന്നത് അവർ കേരളത്തിൽ സ്വീകരിക്കുന്ന ശൈലി കേന്ദ്രത്തിൽ ബി.ജെ.പിയുടെ കാർബൺ പതിപ്പാണ് എന്നതിനാലാണ്. കേന്ദ്രത്തിൽ ബിജെപി സ്വീകരിക്കുന്ന ശൈലിയാണ് കേരളത്തിൽ സി.പി.എമ്മിന്റേത്. തെരഞ്ഞെടുപ്പിൽ ഒമ്പതിടത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നത് നിസാരമായി തള്ളരുതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Working style of the Congress should change - K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.