തിരുവനന്തപുരം: മറ്റൊരു ലോക ആദിവാസിദിനം കൂടി കടന്നുപോകുേമ്പാൾ ആദിവാസികൾ സ്വത്വവും ജീവിതചര്യയും ഭൂമിയിലും വിഭവങ്ങളിന്മേലുമുള്ള പരമ്പരാഗത അവകാശങ്ങളും നിലനിർത്തുന്നതിനുള്ള സമരത്തിലാണ് കേരളത്തിലെ ആദിവാസികൾ. പുതുവികസനത്തിെൻറ ആരക്കാലുകൾക്കുള്ളിൽ അവരുടെ പാരമ്പര്യജീവിതം തകർന്നു.
വനത്തിനും വനവിഭവങ്ങൾക്കുംമേൽ ആദിവാസികൾക്കുണ്ടായിരുന്ന പരമ്പരാഗത അവകാശം നഷ്ടമായി. ഇക്കാര്യം തിരിച്ചറിഞ്ഞ ഐക്യരാഷ്ട്ര സഭ ഇന്ത്യയിലെ ആദിവാസികളുടെ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് പല പ്രഖ്യാപനങ്ങളും നടത്തി. എന്നാൽ, കേരളത്തിലെ ആസൂത്രണവിദഗ്ധരും രാഷ്ട്രീയ നേതൃത്വങ്ങളും അവയെല്ലാം അവഗണിച്ചു. ഇക്കാര്യത്തിൽ കേരളം ഇപ്പോഴും ഇരുട്ടിൽ തപ്പുെന്നന്നാണ് സാമ്പത്തിക വിദഗ്ധനും ധനമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക് കുടുംബശ്രീ യോഗത്തിൽ ചെയ്ത പ്രസംഗം സൂചിപ്പിക്കുന്നത്. ‘കേരളത്തിലെ ആദിവാസികൾ പാർശ്വവത്കരിക്കപ്പെട്ടതിെൻറ കാരണം വ്യക്തമല്ല. കാരണം തിരിച്ചറിെഞ്ഞങ്കിൽ തിരുത്താമായിരുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്.
ഭൂമിയുമായി ജൈവബന്ധമുള്ളവരുടെ ഭൂമി നഷ്ടപ്പെട്ടാൽ പാരമ്പര്യ ജീവിതം തകരും. ആ തകർച്ചകളുടെ നിലവിളികളാണ് വയനാട്ടിലും അട്ടപ്പാടിയിലുമെല്ലാം ഉയരുന്നത്. 1975ൽ മന്ത്രി ബേബിജോൺ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കുന്നതിന് നിയമവും അത് അട്ടിമറിക്കാൻ 1999ൽ പാസാക്കിയ നിയമവും നടപ്പായില്ല. ഇന്ത്യൻ പാർലമെൻറ് പാസാക്കിയ നിയമങ്ങൾ പോലും കേരളത്തിലെ ആദിവാസികൾക്ക് അന്യമാണ്. മണ്ണിെൻറ മക്കൾക്ക് സ്വന്തം പ്രദേശങ്ങളിൽ ബാഹ്യശക്തികളുടെ പങ്കില്ലാതെ ഗ്രാമസഭകൾ രൂപവത്കരിച്ച് ഭരണം നടത്താൻ വ്യവസ്ഥ ചെയ്യുന്ന ’പെസ’ നടപ്പാക്കാൻ കേരളം വിസമ്മതിക്കുകയായിരുന്നു.
ഭരണഘടനയുടെ 244ാം വകുപ്പിലെ ആറാം ഖണ്ഡികയിലെ ഉപവകുപ്പ് (രണ്ട്) അനുസരിച്ച് ആദിവാസികളുടെ ഭൂമിയും സംസ്കാരവും ജീവിതവും സംരക്ഷിക്കാൻ ആദിവാസിമേഖലകളെ പട്ടികവർഗ പ്രദേശങ്ങളായി (ഷെഡ്യൂൾ ഏരിയകൾ) പ്രഖ്യാപിക്കണം. ഈ നിയമമുപയോഗിച്ച്് ഒമ്പത് സംസ്ഥാനങ്ങളിൽ പട്ടികവർഗ പ്രദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് സാമൂഹിക വനാവകാശം നടപ്പാക്കാൻ വനംവകുപ്പ് തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.