കോഴിക്കോട്: പൗരത്വ പ്രക്ഷോഭത്തെ പിന്തുണക്കുന്ന തെൻറ നിലപാടിനേയും ഗൾഫ് യാത്ര കളെയും ബന്ധിപ്പിച്ച് ഗൾഫ് രാജ്യങ്ങളെ ഇന്ത്യ വിരുദ്ധമെന്ന് ചാപ്പകുത്തുകയാണ് കേന ്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെന്ന് എഴുത്തുകാരൻ സക്കറിയ. പശ്ചിമ ബംഗാളി ലെ ബാഗ്ദോഗ്ര വിമാനത്താവളത്തില്‍ വർഗീയമായി പെരുമാറിയ സുരക്ഷ ഉദ്യോഗസ്ഥനെ സംബന ്ധിച്ച തെൻറ ഫേസ്ബുക്ക് കുറിപ്പിനെതിരായ മന്ത്രിയുടെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു സക്കറിയ.
ഭരണഘടനയെയും നിയമവാഴ്ചയെയും ഒറ്റയടിക്ക് അദ്ദേഹം ചവറ്റുകൊട്ടയില്‍ തള്ളുന്നു. ഇന്ത്യയും ഇന്ത്യക്കാരുമായും നരേന്ദ്ര മോദിയുടെ ഭരണകൂടവുമായും ഏറ്റവും സൗഹൃദം പുലര്‍ത്തുന്നവരാണ് ഗൾഫ് രാജ്യങ്ങൾ. ലക്ഷോപലക്ഷം മലയാളികളുടെയും അത്രതന്നെ മറ്റിന്ത്യക്കാരുടെയും ജീവിതകേന്ദ്രങ്ങളായ നാടുകളെ ഇന്ത്യ വിരുദ്ധതയുടെ കേന്ദ്രങ്ങളെന്ന് അദ്ദേഹം ചാപ്പ കുത്തുകയാണ്. ഗള്‍ഫ് എന്നാല്‍ ഇസ്ലാമികം. ഇസ്ലാമികം എന്നാല്‍ ഇന്ത്യവിരുദ്ധം. എത്ര ലക്ഷം ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളുമായ പ്രവാസി മലയാളികളെയാണ് ഒറ്റയടിക്ക് മുരളീധരന് നോട്ടപ്പുള്ളികളാക്കുന്നത്. എന്നാൽ, പൗരത്വ പ്രക്ഷോഭത്തെ പിന്തുണച്ചവരുടെ, മറ്റൊരു രാജ്യത്തേക്കുമുള്ള യാത്രകളെ മന്ത്രി പ്രശ്നവത്കരിക്കുന്നില്ല.
ഇന്ത്യന്‍ പൗരന് പല തവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് സംശയാസ്പദമാണെന്നു തീരുമാനിക്കാന്‍ ഉത്തരേന്ത്യക്കാരനായ ഒരുദ്യോഗസ്ഥന് ഏതു ഇന്ത്യന്‍ നിയമമാണ് അനുമതി നല്‍കുന്നത്. ഗള്‍ഫിലെ സ്ഥിരം സന്ദര്‍ശകരായ ആർ.എസ്.എസ് പ്രചാരകരുടെയും മറ്റു ഭാരവാഹികളുടെയും പാസ്പോര്ട്ടുകള് കണ്ടാല്‍ ഈ ഉത്തരേന്ത്യക്കാരന് എന്തു പറയുമായിരുന്നു.
ഹിന്ദു തീവ്രവാദം പോലെ തന്നെ ഇസ്ലാമിക തീവ്രവാദവും കേരളത്തില്‍ ഉണ്ട്. ഹിന്ദു തീവ്രവാദത്തെ ഞാന്‍ കൂടുതല്‍ വിമര്‍ശിക്കാറുണ്ട്. കാരണം അത് ഭൂരിപക്ഷത്തിെൻറ പേര് കൈയേറി, വളരാന്‍ ശ്രമിക്കുന്ന തീവ്രവാദമാണ്. ഇസ്ലാമിക തീവ്രവാദത്തിെൻറ ആത്മഹത്യാപരമായ നീക്കങ്ങളും ബുദ്ധിശൂന്യതയും അതിനു ലഭിക്കുന്ന ശുഷ്കമായ പിന്തുണയും െവച്ചു നോക്കുമ്പോള്‍ ഇവ തമ്മില്‍ അവഗണിക്കാനാവാത്ത അന്തരമുണ്ട്.
ഉത്തരേന്ത്യയില്‍ നടക്കുന്ന കേരളത്തെപ്പറ്റിയുള്ള ഇത്തരം ചര്ച്ചകള്മൂലമാണ് ആ പൊലീസുകാരന് സംശയദൃഷ്ട്യാ വീക്ഷിച്ചത് എന്നാണ് മന്ത്രി പറഞ്ഞത്. ഇത് അപകടകരമായ നിലപാടാണ്. രാഷട്രീയ പാര്‍ട്ടികളുടെ അവസരവാദപരമായ ചര്‍ച്ചാവിഷയങ്ങളാണോ ഉദ്യോഗസ്ഥര്‍ നിയമം നടപ്പാക്കുന്നതിെൻറ അളവുകോലുകളെന്നും സക്കറിയ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.