തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി വൈ. അനിൽ കാന്ത് ചുമതലയേറ്റു. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിരമിക്കുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റ ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ഡി.ജി.പിയുടെ അധികാരത്തിന്റെ പ്രതീകമായ ബാറ്റൺ ഏറ്റുവാങ്ങി.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഡൽഹി സ്വദേശിയായ അനിൽ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്. പട്ടിക വിഭാഗത്തിൽ നിന്നും ഡി.ജി.പിയാകുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. 1988 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമീഷണറാണ്. 2022 ജനുവരിയിൽ വിരമിക്കുന്നതിനാൽ ഏഴുമാസം മാത്രമാണ് ഡി.ജി.പി പദവിയിൽ ഉണ്ടാവുക.
കേരളാകേഡറില്‍ എ.എസ്.പി ആയി വയനാട്ടിൽ സര്‍വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കേന്ദ്ര ഡെപ്യൂേട്ടഷനിൽ ന്യൂഡൽഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടറുമായി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു.
തിരുവനന്തപുരം: എ.ഡി.ജി.പി പദവിയിൽനിന്ന് മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്ന് അനിൽകാന്ത് ഉന്നത പദവിയിൽ . ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്ന നിലയിൽ പല വിഷയങ്ങളും കൈകാര്യം ചെയ്തതാണ് അനിൽകാന്തിനെ ചുമതല ഏൽപിക്കാൻ കാരണമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. താരതേമ്യന ജൂനിയറായ അനിൽകാന്തിനെ നിയമിച്ചതിൽ സേനയിൽ അതൃപ്തിയുണ്ടെന്നാണ് വിവരം.
പുതിയ ഡി.ജി.പിയുടെ ചുമതലയേൽക്കൽ ചടങ്ങിൽനിന്ന് പല ഉന്നത ഉദ്യോഗസ്ഥരും വിട്ടുനിന്നത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച രാവിലെ ലോക്നാഥ് ബെഹ്റയുടെ യാത്രയയപ്പ് ചടങ്ങിൽ എല്ലാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പെങ്കടുത്തിരുന്നു. അതിനുശേഷം ചേർന്ന മന്ത്രിസഭ യോഗമാണ് ഡി.ജി.പിയെ തീരുമാനിച്ചത്. വൈകീട്ട് അനിൽകാന്ത് ചുമതലയേറ്റ ചടങ്ങിൽ ഉന്നതരിൽ പലരും പെങ്കടുത്തില്ല.
ആദ്യഘട്ടത്തിൽ ചില വിവാദങ്ങളിൽ കുടുങ്ങിയതൊഴിച്ചാൽ 33 വർഷത്തെ സർവിസിനിടയിൽ അനിൽകാന്ത് കാര്യമായ പുലിവാലൊന്നും പിടിച്ചിട്ടില്ല. ഡൽഹി സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.എ പൂർത്തിയാക്കിയശേഷമാണ് അനിൽകാന്ത് സിവിൽ സർവിസ് നേടിയത്. ബെഹ്റയെപോലെ വിജിലൻസ്, ഫയർഫോഴ്സ്, ജയിൽ തുടങ്ങി ആഭ്യന്തരവകുപ്പിന് കീഴിലെ എല്ലാ വിഭാഗത്തിെൻറയും തലവനായി. കൽപറ്റ എ.എസ്.പിയായുള്ള തുടക്കം വിവാദത്തിലായിരുന്നു. പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ ദീർഘനാൾ സസ്പെൻഷനിൽ കഴിയേണ്ടിവന്നു. പിന്നീട് കുറ്റമുക്തനായി. വിവിധ ജില്ല പൊലീസ് മേധാവിയായും ഐ.ബിയിലും സേവനമനുഷ്ഠിച്ചു.
തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കാകും കൂടുതൽ പ്രാധാന്യം നൽകുകയെന്ന് പൊലീസ് മേധാവിയായി ചുമതലയേറ്റ അനിൽകാന്ത്. ഒപ്പം ക്രമസമാധാനനിലക്കും പ്രാധാന്യംനൽകും. പൊലീസ് സേനയുടെ മികച്ച പ്രവർത്തനം ലക്ഷ്യമിട്ട് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഒേട്ടറെ നല്ല പ്രവർത്തികൾ ചെയ്തിട്ടുണ്ട്. അത് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.