ശൈലജയെ ഒഴിവാക്കിയതിൽ യെച്ചൂരിക്കും ബൃന്ദ കാരാട്ടിനും അതൃപ്തി

തിരുവനന്തപുരം: കെ.കെ ശൈലജയെ മന്ത്രിസഭയിൽ നിന്നും മാറ്റിയതില്‍ സി.പി.എം കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. ശൈലജയെ മാറ്റിയതിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ടും സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചെന്നാണ് സൂചന. പൊളിറ്റ് ബ്യൂറോവിലെ ചില അംഗങ്ങളും തീരുമാനത്തോട് വിയോജിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കെ.കെ.ശൈലജയെ പാർട്ടി വിപ്പായാണ് തീരുമാനിച്ചിരിക്കുന്നത്. സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ , പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ മന്ത്രിമാരായി നിശ്ചയിച്ചു.

എളമരം കരീം, പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Yechury and Brinda Karat are unhappy with the omission of Shailaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.