തിരുവനന്തപുരം: കോവിഡ്-19െൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കേന്ദ്ര സർക്കാറിെൻറ പ്രധാ നമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർ ഡുകൾക്കുള്ള ഏപ്രിലിലെ സൗജന്യ റേഷൻ വിതരണം തിങ്കളാഴ്ച ആരംഭിക്കും. പദ്ധതിപ്രകാരം ക ാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരി സൗജന്യമായി ലഭിക്കും. 17 ഇനങ്ങളടങ്ങിയ പലവ്യഞ്ജ ന കിറ്റുകളുടെ രണ്ടാംഘട്ട വിതരണം 22ന് ആരംഭിക്കും. മുൻഗണനാവിഭാഗത്തിലെ പിങ്ക് കാർഡുകളുടെ കിറ്റ് വിതരണമാണ് ഈ ഘട്ടത്തിൽ നടക്കുക.
എ.എ.വൈ വിഭാഗത്തിനുള്ള സൗജന്യ അരി വിതരണം 20, 21 തീയതികളിൽ റേഷൻ കടകൾ വഴി നടക്കും. തുടർന്ന് 22 മുതൽ പിങ്ക് കാർഡുടമകൾക്കുള്ള അരിയും അവർക്കുള്ള സംസ്ഥാന സർക്കാറിെൻറ പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്യും. ഏപ്രിൽ 30 വരെ സൗജന്യ അരി ലഭിക്കും. തിരക്ക് ഒഴിവാക്കാൻ റേഷൻ കാർഡിെൻറ അവസാന നമ്പർ പ്രകാരം വിതരണം ക്രമീകരിക്കും
ലോക്ഡൗൺ സാഹചര്യത്തിൽ സ്വന്തം റേഷൻ കാർഡ് രജിസ്റ്റർ ചെയ്ത കടയിൽനിന്ന് കിറ്റ് വാങ്ങാൻ കഴിയാത്തവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ റേഷൻ കടയിൽ ബന്ധപ്പെട്ട വാർഡ് മെംബർ/ കൗൺസിലർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഏപ്രിൽ 21ന് മുമ്പ് സമർപ്പിക്കണം. സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് വിതരണം ക്രമീകരിച്ചിട്ടുണ്ട്.
ഒരുസമയം അഞ്ചുപേരെ മാത്രമേ റേഷൻ കടയുടെ മുന്നിൽ അനുവദിക്കൂ. ടോക്കൺ ഏർപ്പെടുത്താനും തീരുമാനിച്ചു. റേഷൻ വിതരണം ചെയ്യുന്ന തീയതി-കാർഡിെൻറ അവസാന നമ്പർ എന്ന ക്രമത്തിൽ: ഏപ്രിൽ 22 -1, ഏപ്രിൽ 23-2, ഏപ്രിൽ 24-3, ഏപ്രിൽ 25- 4, ഏപ്രിൽ 26- 5, ഏപ്രിൽ 27 - 6, ഏപ്രിൽ 28-7, ഏപ്രിൽ 29 -8, ഏപ്രിൽ 30 - 9, 0.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.