ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

പെരുമ്പാവൂർ: ടോറസ് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. കുവപ്പടി തേക്കാനത്ത് വീട്ടിൽ സേവ്യറിന്റെ മകൻ അനക്സ് ടി. സേവ്യറാണ് (27) മരിച്ചത്.

എം.സി റോഡിൽ ഔഷധി ജങ്ഷന് സമീപം ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടം. വെങ്ങോലയിൽ കാറ്ററിങ് ജോലിക്കായി വീട്ടിൽ നിന്നും പോകുന്നതിനിടെയാണ് അപകടം. അശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്: ജയ്നി. സഹോദരൻ: അലക്സ് (യു.കെ).

Tags:    
News Summary - young man died after his bike crashed behind lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT