ഗൾഫിൽ നിന്നും നാട്ടിലെത്തിയതിന്‍റെ പിറ്റേന്ന് യുവാവ് ബൈക്കപകടത്തിൽ മരിച്ചു

ഹരിപ്പാട്: ഗൾഫിൽ നിന്നും നാട്ടിലെത്തിയതിന്‍റെ പിറ്റേന്ന് യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ഹരി ഭവനത്തിൽ സോമശേഖരപിള്ള-ഗീത ദമ്പതികളുടെ മകൻ കെ.എസ്. ഉണ്ണികൃഷ്ണനാണ് (29) മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ പള്ളിപ്പാട് വലിയവീട് ജങ്ഷന് സമീപമായിരുന്നു അപകടം.

ഉണ്ണികൃഷ്ണൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി മരത്തിൽ ഇടിക്കുകയായിരുന്നു. ഏറെ നേരം വഴിയരിയിൽ കിടന്നതിനെ തുടർന്ന് രക്തം വാർന്നാണ് മരിച്ചത്. ശനിയാഴ്ചയാണ് ഉണ്ണികൃഷ്ണൻ ഗൾഫിൽ നിന്നും ലീവിന് നാട്ടിലെത്തിയത്.

ഭാര്യ: ഐശ്വര്യ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹരികൃഷ്ണന്റെ സഹോദരനാണ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 

Tags:    
News Summary - young man died in a bike accident the day after he returned home from the Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.