സതീഷ് ലാല്‍

സി.ഐ.ടി.യു ഓഫിസില്‍ യുവാവ് തൂങ്ങിമരിച്ച നിലയിൽ

തൃശൂര്‍: അന്തിക്കാട് സി.ഐ.ടി.യു ഓഫിസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞാണി വെള്ളേത്തടം സ്വദേശി സതീഷ് ലാൽ ആണ് മരിച്ചത്. ലാലപ്പന്‍ എന്നറിയപ്പെടുന്ന സതീഷ് ലാല്‍ ആർട്ടിസ്റ്റാണ്. ഞായറാഴ്ച ഉച്ചയോടെ സതീഷ് പാര്‍ട്ടി ഓഫിസിലെത്തി വെള്ളം കുടിക്കുകയും അവിടെയുള്ളവരുമായി സംസാരിക്കുകയും ചെയ്തിരുന്നു.

ശേഷം സമീപത്തെ മുറിയില്‍ കയറി വാതിലടച്ച സതീഷിനെ കാണാതായതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. സതീഷിന് വിഷാദരോഗം ഉണ്ടായിരുന്നതായാണ് വിവരം. മരണത്തില്‍ മറ്റ് അസ്വാഭാവികതകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Young man hanged in CITU office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.