തിരൂരങ്ങാടി (മലപ്പുറം): യുവാവിെൻറ ധീരമായ ഇടപെടലിൽ രക്ഷപ്പെട്ടത് രണ്ടു മനുഷ്യജീവനുകൾ. ഷോക്കേറ്റ അമ്മയെയും മകനെയും അവസരോചിത ഇടപെടലിലൂടെ രക്ഷിച്ചാണ് ചേളാരി പൂതേരി വളപ്പിലെ കണ്ണഞ്ചേരി സുബ്രഹ്മണ്യൻ മാതൃകയായത്. കഴിഞ്ഞ ദിവസം വൈകീട്ട് വീടിെൻറ ടെറസിൽനിന്ന് വീട്ടുമുറ്റത്തെ പ്ലാവിലെ ചക്കയിടുമ്പോൾ കൈയിലുണ്ടായിരുന്ന ഇരുമ്പുതോട്ടി തൊട്ടടുത്തുണ്ടായിരുന്ന ഇലക്ട്രിക് ലൈനിലേക്ക് ചരിഞ്ഞ് കുറുമണ്ണിൽ സുധീഷിന് ഷോക്കേറ്റു.
സമീപത്തുണ്ടായിരുന്ന മാതാവ് കാളി മകനെ രക്ഷിക്കാൻ ശ്രമിച്ചതോടെ ഇവർക്കും ഷോക്കേറ്റു. ഇത് ശ്രദ്ധയിൽപെട്ട് ഓടിയെത്തിയ അയൽവാസികൾ ബഹളംവെച്ചു. സുഹൃത്തിെൻറ വീട്ടിലിരിക്കുകയായിരുന്ന സുബ്രഹ്മണ്യൻ ബഹളംകേട്ട് ഓടിയെത്തിയപ്പോഴാണ് ഷോക്കേറ്റ ഇരുവരെയും കാണുന്നത്. ഉടൻ ഓടിയ സുബ്രഹ്മണ്യൻ അടുത്തുള്ള ട്രാൻസ്ഫോർമറിെൻറ ലിവർ താഴ്ത്തി വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നു.
അതിനുശേഷം ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. സുബ്രഹ്മണ്യനെ നാട്ടുകാർ അഭിനന്ദിച്ചു. ഡി.വൈ.എഫ്.ഐ വെളിമുക്ക് മേഖല കമ്മിറ്റിയുടെ ഉപഹാരം ബ്ലോക്ക് സെക്രട്ടറി പി.വി. അബ്ദുൽ വാഹിദ് വീട്ടിലെത്തി നൽകി. മേഖല സെക്രട്ടറി ടി.പി. നന്ദു, മേഖല സെക്രട്ടറിയേറ്റ് മെംബർ കെ.വി. അബ്ദുൽ ഗഫൂർ, സി.പി.എം ചേളാരി ബ്രാഞ്ച് സെക്രട്ടറി പി. പ്രനീഷ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.