മതം മാറിയതിന് ആര്‍.എസ്.എസ്സിൽ നിന്ന് വധഭീഷണി നേരിടുന്നെന്ന് യുവാവ്

കൊച്ചി: മതം മാറിയതിന് ആര്‍.എസ്.എസ് പ്രവർത്തകരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വിവരിച്ച് യുവാവിൻറെ വിഡിയോ സന്ദേശം. എറണാകുളം സ്വദേശി സന്ദീപാണ് തനിക്ക് ആർ.എസ്.എസ് വധഭീഷണിയുള്ളതായി വെളിപ്പെടുത്തിയത്. 

കോഴിക്കോട് മുഖദാറിലുള്ള തര്‍ബിയ്യത്തുല്‍ ഇസ്‌ലാം സഭ എന്ന സ്ഥാപനത്തില്‍ നിന്നാണ് സന്ദീപ് കുടുംബത്തോടൊപ്പം ഒരു വർഷം മുമ്പ് ഇസ്‌ലാം സ്വീകരിച്ചത്. മതപഠനത്തിന് ശേഷം പുറത്തിറങ്ങിയ തങ്ങളെ സംഘ്പരിവാർ പ്രവർത്തകർ കോഴിക്കോട് ചെറുവണ്ണൂരിലെ കേന്ദ്രത്തിലെത്തിച്ച് ക്രൂരമായ രീതിയിൽ പെരുമാറിയതായി സന്ദീപ് പറയുന്നു. തര്‍ബിയ്യത്തുല്‍ ഇസ്‌ലാം സഭക്കെതിരെ ആര്‍.എസ്.എസ്സുകാര്‍ ഭീഷണിപ്പെടുത്തി തന്നക്കൊണ്ട് പറയിപ്പിച്ചു. ജനം ടി.വിയില്‍ സംപ്രേക്ഷണം ചെയ്ത ഈ അഭിമുഖം കത്തിമുനയില്‍ നിര്‍ത്തി പറയിപ്പിച്ചതാണെന്ന് സന്ദീപ് വ്യക്തമാക്കി. പിഞ്ചു മകൻറെ ജീവനെ കരുതിയാണ് തര്‍ബിയ്യത്തിനെതിരെ ആരോപണങ്ങള്‍ പറഞ്ഞതെന്നും ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നിന്നും രക്ഷപ്പെട്ട് എറണാകുളത്തെത്തിയെങ്കിലും ആർ.എസ്.എസ് ഭീഷണി നിലനിൽക്കുന്നു.

ഇത് തൻറെ അവസാന വീഡിയോ ആയിരിക്കാമെന്നും ആര്‍.എസ്.എസ്സുകാരും തന്നേയും തന്റെ കുടുംബത്തേയും ഇല്ലാതാക്കാമെന്നും തങ്ങള്‍ക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞാണ് സന്ദീപിന്റെ വീഡിയോ അവസാനിക്കുന്നത്. സന്ദീപിൻറെ വിഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി. 
 

Full View
Tags:    
News Summary - young man, who converted to islam say he faced RSS terror

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.