യുവതിയുടെ ചിത്രം സ്റ്റാറ്റസാക്കിയതിനെച്ചൊല്ലി മാരകായുധങ്ങളുമായി യുവാക്കൾ ഏറ്റുമുട്ടി

അടിമാലി: യുവതിയുടെ ചിത്രം സഹപ്രവർത്തകൻ സ്റ്റാറ്റസ് ആക്കിയത് ദഹിക്കാത്ത കാമുകനും സഹോദരനും ഇത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് യുവാക്കൾ ഏറ്റുമുട്ടി. മാരകായുധങ്ങളുമായി അടിമാലി ടൗണിലാണ് യുവാക്കൾ ഏറ്റുമുട്ടയത്. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി.

ചാറ്റുപാറ വരക് കാലായിൽ അനുരാഗ് (27), വാളറ മുടവംമറ്റത്തിൽ രൻജിത്ത് (31), വാളറ കാട്ടാറുകുടിയിൽ അരുൺ (28) എന്നിവരെയാണ് അടിമാലി സ്റ്റേഷനിലെ എസ്.ഐമാരായ സന്തോഷ്, ജൂഡി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. അമൽ, ഷെഫീഖ് എന്നിവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഒളിവിലാണ്. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി.

ചൊവ്വാഴ്ച രാത്രി 7.30ന് അടിമാലി കോടതി റോഡിലാണ് ഇരു സംഘങ്ങളിയായി പത്തോളം യുവാക്കൾ പരസ്പരം ഏറ്റുമുട്ടിയത്.

വടിവാൾ, ബേസ്ബോൾ ബാറ്റ്, ഇരുമ്പ് പൈപ്പ്, ബോൾ വെൽഡ് ചെയ്ത ചെയിനിൻ തുടങ്ങിയവയുമാണ് യുവാക്കൾ ഏറ്റുമുട്ടിയത്. പൊലീസ് ഇടപെടൽ വേഗത്തിൽ ഉണ്ടായതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.

അടിമാലിയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ യുവതിയും യുവാവും സ്ഥാപനത്തിൽനിന്ന് സെൽഫി എടുത്തു. ഇത് സ്റ്റാറ്റസ് ആക്കിയതിനെ തുടർന്ന് ഒരാഴ്ചയായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. യുവാവിന്റെ വീട്ടിൽ എത്തി മുന്നംഗ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് സംഘം ചേർന്നുള്ള ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

Tags:    
News Summary - young men clashed over photo status at Adimali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.