ചെറുതുരുത്തി: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെറുതുരുത്തി പുതുശ്ശേരി കുമ്പാരത്തെരുവിൽ കുട്ടെൻറ മകളും ദേശമംഗലം വറവട്ടൂരിലെ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജെൻറ ഭാര്യയുമായ കൃഷ്ണപ്രഭയാണ് (23) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കൃഷ്ണപ്രഭയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് മുറി അടഞ്ഞുകിടക്കുന്നത് കണ്ടത്.
വാതിൽ പൊളിച്ച് ഉള്ളിൽ കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. പട്ടാമ്പി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി തഹസിൽദാറും ചെറുതുരുത്തി പൊലീസും ആശുപത്രിയിലെത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം അത്താണി മെഡിക്കൽ കോളജിലേക്ക് മാറ്റി. കൃഷ്ണപ്രഭ എറണാകുളത്ത് സി.എ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.