എടക്കര: കവളപ്പാറ മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടി 59 ജീവനുകൾ നഷ്ടമായ ദുരന്തത്തി ൽ വീട് നഷ്ടമായവർക്ക് സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. ഒറ്റരാത്രി യിൽ എല്ലാം നഷ്ടമായ മനുഷ്യർക്കാശ്വാസവുമായി അദ്ദേഹം കവളപ്പാറയിലെത്തി.
ദുരന ്തഭൂമി ജനപ്രതിനിധികൾക്കൊപ്പം സന്ദർശിച്ച അദ്ദേഹം 20 വീടുകൾ നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചു. ആറുലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമിക്കുക. ഇതിനാവശ്യമായ 1.20 കോടി രൂപ റീബിൽഡ് നിലമ്പൂർ ചെയർമാൻ പി.വി. അബ്ദുൽ വഹാബ് എം.പിക്ക് കൈമാറി.
സർക്കാർ കണ്ടെത്തുന്ന ഭൂമിയിലാണ് വീടുകൾ നിർമിക്കുക. ബുധനാഴ്ച രാവിലെ 11.20ന് ഹെലികോപ്റ്ററിൽ ഭൂദാനം ഗവ. എൽ.പി സ്കൂൾ മൈതാനത്തിറങ്ങിയ യൂസുഫലി കാർ മാർഗമാണ് കവളപ്പാറയിലെത്തിയത്. നാട്ടുകാരും ദുരന്തബാധിതരും അദ്ദേഹത്തെ കാണാനെത്തിയിരുന്നു. നാട്ടുകാർ നൽകിയ നിവേദനം അദ്ദേഹം സ്വീകരിച്ചു.
ഉച്ചക്ക് പി.വി. അബ്ദുൽ വഹാബ് എം.പി, പി.വി. അൻവർ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതൻ, പഞ്ചായത്ത് പ്രസിഡൻറ് സി. കരുണാകരൻ പിള്ള എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.