സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയ യുവാവ് അറസ്​റ്റിൽ

തിരുവല്ല: മുഹമ്മദ് നബിയെയും ഇസ്​ലാം മതത്തെയും വിശുദ്ധ ഗ്രന്ഥത്തെയും സമൂഹമാധ്യമത്തിലൂടെ അവഹേളി​െച്ചന്ന പരാ തിയിൽ യുവാവ് അറസ്​റ്റിൽ. തിരുവല്ല കാട്ടൂക്കര കല്ലൂർ പുത്തൻപുരക്കൽ എബ്രഹാം ജോൺ മോനിയാണ്​ (43) അറസ്​റ്റിലായത്.

മുത്തൂർ മുസ്​ലിം ജമാഅത്ത് അടക്കം അഞ്ച് മഹല്ല് കമ്മിറ്റികൾ തിരുവല്ല പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ചൊവ്വാഴ്ച ഉച്ചക്ക്​ എബ്രഹാം ജോണിനെ അറസ്​റ്റ്​ ചെയ്തത്. മതസ്പർധ വളർത്തുംവിധമുള്ള വാർത്തകൾ പ്രചരിപ്പിക്കുക, സമൂഹമാധ്യമങ്ങളിലൂടെ ദൈവങ്ങളെയും മതവിശ്വാസത്തെയും അവഹേളിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്​റ്റ്​.

നൂറിലധികം പോസ്​റ്റുകളും ചിത്രങ്ങളുമാണ് കഴിഞ്ഞ ആറുമാസത്തിനിടെ പെന്തക്കോസ്ത് വിശ്വാസിയായ ഇയാൾ ഫേസ്​ബുക്കിലൂടെ പങ്കുവെച്ചത്. കോടതി പ്രതിയെ റിമാൻഡ്​ ചെയ്തു.

Tags:    
News Summary - youth arrested for blasphemy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.