അഞ്ചൽ (കൊല്ലം): കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തിൽ വില്പനക്കാരിയുടെ തലക്ക് വെട്ടി പരിക്കേല്പിക്കുകയും വീട്ടിനുള്ളിൽക്കടന്ന് സാധനങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കരുകോണ്‍ ഇരുവേലിക്കലിൽ ചരുവിളപുത്തൻവീട്ടിൽ കുത്സംബീവിയെ ആക്രമിച്ച കേസിൽ ചണ്ണപ്പേട്ട മണക്കോട് ചരുവിള പുത്തന്‍ വീട്ടില്‍ ശ്രീജിത്ത് രാജിനെ(24)യാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീജിത്ത് രാജ് അടങ്ങുന്ന അഞ്ചംഗ സംഘം നാല് ദിവസം മുമ്പാണ് രാത്രിയില്‍ കുല്‍സം ബീവിയുടെ വീട്ടില്‍ എത്തുകയും കഞ്ചാവ് ആവശ്യപ്പെടുകയും ചെയ്തത്. എന്നാല്‍, തുക കുറഞ്ഞതിനാല്‍ ഇവര്‍ കഞ്ചാവ് നല്‍കാന്‍ തയ്യാറായില്ല. ഇതോടെയാണ് പ്രതികള്‍ ആക്രമണം നടത്തിയത്.
ശ്രീജിത്ത് രാജാണ് കുല്‍സം ബീവിയെ വെട്ടിയതെന്നു പൊലീസ് പറഞ്ഞു. കേസില്‍ നാലുപ്രതികളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ശ്രീജിത്തിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.