കൊച്ചി: കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ െകാലപാതകവുമായി ബന്ധ പ്പെട്ട് ഫെബ്രുവരി 18ന് നടത്തിയ ഹർത്താലിനോടനുബന്ധിച്ചുണ്ടായ കേസുകളിൽ യൂത്ത് കേ ാൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസിനെ പ്രതി ചേർത്തതായി സർക്കാർ ഹൈകോടതിയെ അറിയിച്ചു.
ആകെ രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ഭൂരിപക്ഷത്തിലും ഡീൻ കുര്യാക്കോസിനെ പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയതായി പൊലീസ് ഹെഡ് ക്വോർട്ടേഴ്സ് അസി. ഐ.ജി പി. അശോക് കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കാസർകോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത 23 കേസുകളിൽ യു.ഡി.എഫ് ജില്ല ചെയർമാൻ എം.സി. കമറുദ്ദീനെയും കൺവീനർ എ. ഗോവിന്ദൻ നായരെയും പ്രതിയാക്കിയിട്ടുണ്ട്.
ഈ മൂന്നു പേരും ഹർത്താലിന് ആഹ്വാനം ചെയ്തതായും ആഹ്വാനം നടത്തിയിട്ടില്ലെന്ന കമറുദ്ദീെൻറയും ഗോവിന്ദൻനായരുടെയും വാദം കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെ ഇവർ ആഹ്വാനം നടത്തിയതിന് തെളിവുണ്ട്. ഹർത്താലിൽ 2,64,200 രൂപയുടെ നഷ്ടമാണുണ്ടായത്. കെ.എസ്.ആർ.ടി.സിക്കും വലിയ നഷ്ടമുണ്ടായി. സ്വകാര്യബസുകൾക്കുണ്ടായ നഷ്ടം വിലയിരുത്തണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകി വേണം ഹർത്താൽ നടത്താനെന്ന ഉത്തരവ് ലംഘിച്ചതിനെതിരെ മൂന്നു പേർക്കെതിരെയും ഹൈകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിട്ടുണ്ട്. ഈ ഹരജിയിലാണ് പൊലീസിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.