തിരുവനന്തപുരം: ഉദ്യോഗാർഥികളുടെയും യുവജനങ്ങളുടെയും സമരങ്ങളോട് മുഖം തിരിച്ച സർക്കാർ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് സമരപ്പന്തലിൽ പ്രതിഷേധ പ്രഹസന പരീക്ഷ. സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ, വൈസ് പ്രസിഡൻറ് കെ.എസ്. ശബരീനാഥൻ എന്നിവരുടെ അനിശ്ചിതകാല സമരത്തിലാണ് സെക്രേട്ടറിയറ്റ് നടയിലെ പ്രതീകാത്മക പ്രതിഷേധം.
സംസ്ഥാനത്ത് പി.എസ്.സി പരീക്ഷ നടന്ന സമയത്താണ് പ്രഹസന പരീക്ഷയും സംഘടിപ്പിച്ചത്. പന്തലിനു മുന്നിൽ പരീക്ഷ ഹാൾ മാതൃകയിൽ ബെഞ്ചും ഡെസ്ക്കുമെല്ലാം നിരത്തി. 'പരീക്ഷാർഥി'കളും ഹാജർ. പിന്നീട്, ചോദ്യപേപ്പറും ഉത്തരക്കടലാസും നൽകി. സമരത്തെരുവിലെ പ്രതിഷേധ പരീക്ഷ കാഴ്ചക്കാർക്കും കൗതുകം പകർന്നു.
പിൻവാതിൽ നിയമനങ്ങളെയും ബന്ധുനിയമനങ്ങളെയും പരിഹസിച്ചുള്ള ചോദ്യങ്ങൾ സർക്കാറിനെതിരെയുള്ള ഒളിയമ്പുകൾ കൂടിയായിരുന്നു. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിൽ നിയമനം കിട്ടിയ രീതി, അന്നദാനം മഹാദാനം, മാർക്ക് ദാനം മഹാദാനം -ഇതിൽ രണ്ടാമത് സൂചിപ്പിച്ചത് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു, കടക്ക് പുറത്ത്, പരനാറി, നികൃഷ്ട ജീവി, കുലംകുത്തി എന്നീ പ്രയോഗങ്ങളിലൂടെ പ്രശസ്തനായ നേതാവ്'... തുടങ്ങി 45 ഒാളം ചോദ്യങ്ങളാണുണ്ടായിരുന്നത്. പ്രതീകാത്മക നിയമന ഉത്തരവ് മുൻ മന്ത്രി ഷിബു ബേബി ജോൺ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.