വടകര: വാളയാറിലെ പെൺകുട്ടികളുടെ പീഡനക്കേസ് വിഷയമുയർത്തി മന്ത്രി എ.കെ ബാലനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്ക ൊടി കാണിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
വടകരയിൽ ബാർ അസോസിയേഷൻ സംഘടിപ്പിച് ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നജ്മൽ പി.ടി.കെ., അജിനാസ് താഴ്ത്ത്, സുബിൻ മടപ്പള്ളി എന്നിവരാണ് അറസ്റ്റിലായത്.
ഗവര്‍ണർ ഓഫിസും രാഷ്ട്രപതി ഓഫിസും കക്കൂസിന് സമാനമാക്കിയെന്ന് -മന്ത്രി എ.കെ. ബാലന്‍
വടകര: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രി, ഗവര്‍ണറുടെ ഓഫിസും രാഷ്ട്രപതിയുടെ ഓഫിസും കക്കൂസിന് സമാനമാക്കിയെന്ന് മന്ത്രി എ.കെ. ബാലന്‍. നവീകരിച്ച സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മോദിയുടെ അടിച്ചുവാരല്‍ പ്രക്രിയ തൂപ്പുകാരുടെ പണിയിലേക്ക് ഇന്ത്യ രാജ്യത്തിലെ പ്രസിഡൻറിനെയും ഗവർണറേയും മാറ്റി. പുലര്‍ച്ചെ 5.45 വരെ ഉറക്കൊഴിയുകയാണ് പ്രസിഡൻറും ഗവര്‍ണറും. ഉറങ്ങുന്നതുവരെ പ്രസിഡൻറിെൻറ ഭരണവും ഉണര്‍ന്നപ്പോള്‍ ബി.ജെ.പി ഭരണവുമാണ് കണ്ടത്. ഗവര്‍ണറുടെ ശിപാര്‍ശ പ്രകാരമാണ് രാഷ്ട്രപതി ഭരണം നടപ്പാക്കിയത്. ഇത്തരം നീക്കങ്ങള്‍ നാടിനാകെ അപമാനമായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.