കെ-​റെ​യി​ലി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ടാ​ഗോ​ര്‍ തി​യ​റ്റ​റി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൈ​യൊ​പ്പ് ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ചലച്ചിത്രമേളയിൽ കെ-റെയിലിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ കെ-റെയിലിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മുഖ്യവേദിയായ ടാഗോർ തിയറ്റർ പരിസരത്താണ് ചൊവ്വാഴ്ച ഉച്ചയോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ കൈയൊപ്പ് സംഘടിപ്പിച്ചത്.

ജനകീയസമരങ്ങളോട് സി.പി.എമ്മിന് സംഘ്പരിവാർ സമീപനമാണെന്ന്‌ അദ്ദേഹം പറഞ്ഞു. അനീതിക്കും സാമൂഹിക അതിക്രമത്തിനുമെതിരെ എക്കാലവും കലാസൃഷ്ടിയിലൂടെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും സിനിമ വേദികൾ ക്രിയാത്മക പ്രതിഷേധത്തിന്‍റെ ഇടങ്ങളാണെന്നും ഷാഫി പറഞ്ഞു.

യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്‍റ് സുധീർഷ പാലോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്. ശബരീനാഥൻ, എസ്.എം. ബാലു, ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, ഷജീർ നേമം, ചിത്രദാസ്, ആദർശ് ആറ്റിങ്ങൽ, രാജീവ്‌ കരകുളം എന്നിവർ സംസാരിച്ചു.

Tags:    
News Summary - Youth Congress protests against K-Rail at IFFK 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.