പൂന്തുറ പൊലീസ് സ്റ്റേഷനിലേക്ക് തളളിക്കയറാൻ ശ്രമിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടയുന്നു

ശ​ബ​രീ​നാ​ഥ​ന്‍റെ അറസ്റ്റ്: വലിയതുറ പൊലീസ് സ്റ്റേഷന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: മു​ൻ എം.​എ​ൽ.​എ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​നെ അറസ്റ്റ് ചെയ്തതിൽ വൻ പ്രതിഷേധം. വലിയതുറ പൊലീസ് സ്റ്റേഷന് മുമ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പ്രതിഷേധത്തിന്‍റെ ഭാഗമായി വലിയതുറ റോഡ് യൂത്ത് കോൺഗ്രസ് ഉപരോധിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, തിരുവനന്തപുരം ഡി.സി.സി അധ്യക്ഷൻ പാലോട് രവി, മുൻ മന്ത്രി വി.എസ് ശിവകുമാർ അടക്കമുള്ള കോൺഗ്രസ്, യു.ഡി.എഫ് നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി.


ശബരീനാഥന്‍റെ അറസ്റ്റിനെതിരെ വൻ പ്രതിഷേധം ഉയരുമെന്ന് ഡി.സി.സി അധ്യക്ഷൻ പാലോട് രവി പറഞ്ഞു. കേരളത്തിൽ പ്രതിഷേധിച്ചാൽ കൊലക്കേസിൽ പ്രതിയാകുന്ന സ്ഥിതിയാണുള്ളത്. വലിയതുറ കടപ്പുറത്ത് നിന്ന് പ്രതിഷേധത്തിന്‍റെ അലകൾ ഉയരുമെന്നും പാലോട് രവി വ്യക്തമാക്കി.

വി​മാ​ന​യാ​ത്ര​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ലാണ് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ അറസ്റ്റിലായത്. ​ചോ​ദ്യം ചെ​യ്യ​ലി​ന് ശം​ഖു​മു​ഖം അ​സി. ക​മീ​ഷ​ണ​ർ മുമ്പാകെ ഹാ​ജ​രാ​യതിന് പിന്നാലെയാണ് ശ​ബ​രീ​നാ​ഥ​ന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം പുറത്തുവിടാതിരുന്ന പൊലീസ്, ശ​ബ​രീ​നാ​ഥ​ന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരഗണിച്ച തി​രു​വ​ന​ന്ത​പു​രം ജില്ലാ സെഷൻസ് കോടതിയെ അഭിഭാഷകൻ മുഖേനെ അറിയിക്കുകയായിരുന്നു.

യൂത്ത് പ്രവർത്തകരെ ശാന്തരാക്കുന്ന എം. വിൻസന്റ് എം.എൽ.എ

ശബരിനാഥന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ അഭിഭാഷകൻ അറസ്റ്റ് വിവരം അറിയിച്ചത്. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്ത സമയം അടക്കമുള്ള രേഖകൾ ഉടൻ ഹാജരാക്കണമെന്ന് കോടതി അഭിഭാഷകനോട് നിർദേശിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഉടൻ തന്നെ കോടതി പരിഗണിക്കും.

Tags:    
News Summary - Youth Congress Protets against KS Sabarinathan Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.