പാലക്കാട്: എസ്.ഐയെ നിർബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സുരേഷ് ഗോപിയുടെ ഫേസ്മാസ്ക്കണിഞ്ഞ പ്രവർത്തകന് മറ്റ് പ്രവർത്തകർ ചെരുപ്പ് കൊണ്ട് സല്യൂട്ടടിച്ചാണ് പ്രതിഷേധിച്ചത്. പാലക്കാട് അഞ്ച് വിളക്കിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
ഇന്നലെ ഒല്ലൂരില്‍ എസ്.ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരപരിപാടി. എം.പിയെ സല്യൂട്ട് ചെയ്യന്‍ നിലവില്‍ ചട്ടമില്ലെന്നും ഈ രീതി തുടര്‍ന്നാല്‍ പൊലീസുകാര്‍ക്ക് മറ്റ് പണികള്‍ ചെയ്യാന്‍ സമയമുണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
അതേസമയം, സല്യൂട്ട് നല്‍കുന്നതില്‍ രാഷ്ട്രീയ വിവേചനം പാടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പൊലീസ് അസോസിയേഷന് പരാതിയുണ്ടെങ്കിൽ പാർലമെന്‍റിൽ നൽകട്ടെ. എം.പിമാര്‍ക്ക് സല്യൂട്ട് പാടില്ലെന്ന് ഡി.ജി.പി ഉത്തരവ് ഇറക്കിയിട്ടുണ്ടോ എന്നും സല്യൂട്ട് അടിക്കുന്ന പരിപാടി തന്നെ അവസാനിപ്പിക്കണമെന്നും പാലാ ബിഷപ്പിനെ സന്ദർശിക്കാനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.