വിവാഹത്തി​െൻറ രണ്ടാം ദിവസം ശസ്​ത്രക്രിയക്കിടെ അബോധാവസ്ഥയിലായ യുവാവ്​ മരിച്ചു

ഇരിട്ടി: ശസ്​ത്രക്രിയയെത്തുടർന്ന് അബോധാവസ്ഥയിലായ നവവരൻ മരിച്ചു. കുന്നോത്തെ കൊല്ലന്നൂർ ഡൊമിനിക്കി​െൻറ മകൻ ആൽബിനാണ്​ (28) മരിച്ചത്.

ഒരു മാസം മുമ്പാണ് ആൽബി​െൻറ വിവാഹം നടന്നത്. വിവാഹം നടന്ന്​ രണ്ടാം ദിവസം തലവേദനയെത്തുടർന്ന് ആൽബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചു നടത്തിയ ഓപറേഷനെത്തുടർന്ന് അബോധാവസ്ഥയിലായ ആൽബിൻ വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി.

ഭാര്യ: കാലാങ്കി പുത്തൻ പുരക്കൽ കുടുംബാംഗം നിത്യ. മാതാവ്: റോസമ്മ. സഹോദരൻ: ആദർശ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.