താനൂരിൽ യുവാവ്​ റോഡരുകിൽ മരിച്ച നിലയിൽ

താനൂര്‍: താനൂര്‍ മൂലക്കലില്‍ യുവാവിനെ റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുകുളങ്ങര ജി.എം.എല്‍.പി സ്കൂളിന് സമീപമാണ് യുവാവിനെ ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വരിക്കൊട്ടില്‍ കോര​െൻറ മകന്‍ ദാസന്‍ എന്ന വിനീഷ് (35)ആണ് മരിച്ചത്.

സമീപത്തുള്ള വീട്ടിലെ സ്ത്രീകളാണ് മൃതദേഹം ആദ്യം കണ്ടത്. താനൂര്‍ സി ഐ അലവിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ: സുചിത. മകന്‍ ഒരുവയസുള്ള അനയ്.

Tags:    
News Summary - youth found dead in tanur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.