ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം; ഇ.എം.ഐ തുക തിരികെ നൽകണമെന്ന് ആവശ്യം

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ ഉരുൾപൊട്ടൽ ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസധനത്തില്‍നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച ചൂരല്‍മലയിലെ കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം. ഡി.വൈ.എഫ്‌.ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച അടക്കം സംഘടനകളാണ് ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചത്.

സ്ഥലത്ത് വന്‍ തോതില്‍ പൊലീസ് സംഘത്തെ വിന്യസിച്ചു. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. രാവിലെ ഏഴരയോടെ ഡി.വൈ.എഫ്.ഐ. പ്രതിഷേധവുമായെത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്- യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തുകയായിരുന്നു. ചില പ്രവര്‍ത്തകര്‍ പൊലീസിനെ മറികടന്ന് മുന്നോട്ടുപോയി. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ദുരിത ബാധിതരുടെ പണം അക്കൊണ്ടില്‍ നിന്നും പിടിച്ച ബാങ്ക് മാനേജര്‍ മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്‌.ഐ ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കില്‍ ബാങ്കിനെതിരെ ക്യാമ്പയിന്‍ നടത്തും. പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചില്ലെങ്കില്‍ ജില്ലയിലെ സകല ബ്രാഞ്ചിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും വിവിധ സംഘടനാ നേതാക്കൾ പറഞ്ഞു.

സംഭവം വിവാദമായതോടെ ദുരിതബാധിതര്‍ക്ക് സര്‍ക്കാരില്‍നിന്ന് സഹായധനമായി നല്‍കിയ 10,000 രൂപയില്‍നിന്ന് പിടിച്ചെടുത്ത തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉത്തരവിറക്കിയിരുന്നു

Tags:    
News Summary - Youth organizations protested against Kerala Grameen Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.