പെരിന്തല്‍മണ്ണ: മാനത്തുമംഗലം കിഴിശ്ശേരി കുഞ്ഞിമുഹമ്മദിെൻറ മകനും കോഴിക്കോട് എ.ഡബ്ല്യു.എച്ച്. കോളജിലെ ഓഡിയോളജി വിദ്യാര്‍ഥിയുമായ മാസിന്‍ (21) വെടിയേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മാനത്തുമംഗലം സ്വദേശി പുലാക്കൽ മുതമ്മിലിനെയാണ് (24) അറസ്റ്റ് ചെയ്തത്.
വെടിയേറ്റയുടൻ മാസിനെ ആശുപത്രിയിലെത്തിച്ചതിലൊരാളാണ് മുതമ്മിൽ. സുഹൃത്തുക്കളടങ്ങിയ പത്തംഗസംഘം അവധിയാഘോഷിക്കാനാണ് പൂപ്പലത്തെ ഒഴിഞ്ഞ പ്രദേശത്ത് എത്തിയത്. ഇവരിൽ പൊലീസ് കസ്റ്റഡിയിലുള്ള ഒരാളുടേതാണ് തോക്ക്. പക്ഷികളെയോ മറ്റോ വെടിവെക്കാനായിരുന്നു ഇതെന്നാണ് കരുതുന്നത്. തോക്കില്‍ ഉണ്ടയുള്ളത് അറിയില്ലായിരുന്നെന്നാണ് മുതമ്മില്‍ പറഞ്ഞതെങ്കിലും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സുഹൃത്തുക്കൾ തമ്മില്‍ വൈരാഗ്യമുള്ളതായി സൂചനയില്ല. അബദ്ധം സംഭവിച്ചതാണോയെന്നറിയാൻ കൂടുതല്‍ അന്വേഷണം നടത്തും. മാസിെൻറ സുഹൃത്തുക്കളായ എതാനും േപരെ ചോദ്യം ചെയ്യുന്നുണ്ട്. മുതമ്മിലിനെ ചൊവ്വാഴ്ച മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.
പരിസരത്തെ കുറ്റിക്കാട്ടിൽ നിന്ന് എയർഗൺ കണ്ടെടുത്തു. പ്രതി എയർഗണ്ണുമായി നിൽക്കുന്ന ചിത്രങ്ങളും കസ്റ്റഡിയിലുള്ളവരുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ചു. വിരലടയാള വിദഗ്ധൻ സതീഷ്, സയൻറിക് ഒാഫിസർ ഡോ. അനീഷ്, ബാലിസ്റ്റിക് വിദഗ്ധൻ എന്നിവരുടെ നേതൃത്വത്തിൽ സുഹൃത്തുക്കൾ ഒത്തുചേർന്ന പ്രദേശത്തും സമീപത്തെ ആൾപാർപ്പില്ലാത്ത വീടുകളിലും പരിശോധന നടത്തി. മാസിെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരം ആറരയോടെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം വലിയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.