മലപ്പുറം പെരിന്തല്‍മണ്ണയില്‍ കൊല്ലപ്പെട്ട മാസിനെ വെടിവെച്ചത് കൂട്ടുകാരനായ മുതമ്മിലെന്ന് പൊലീസ്. മുതമ്മില്‍ ഉള്‍പ്പെടെ എട്ട് പേര്‍ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. വെടിയേറ്റയുടന്‍ മാസിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.
പെരിന്തല്‍മണ്ണ മാനത്തുമംഗലം നിരപ്പില്‍ വെച്ചാണ് മാസിന് വെടിയേല്‍ക്കുന്നത്. ഒപ്പമുണ്ടായിരുന്ന മുതമ്മിലും ഷിബിനും ചേര്‍ന്ന് ഒരു സ്കൂട്ടറില്‍ മാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ ഇരുവരും സ്ഥലം വിട്ടു. മുതമ്മിലും ഷിബിനും ഉള്‍പ്പെടെ എട്ട് പേരെ ഇന്നലെ വൈകീട്ട് തന്നെ പെരിന്തല്‍മണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യവും കഞ്ചാവും ഉപയോഗിക്കാനാണ് സംഘം ഒരുമിച്ചു കൂടിയത്. ലഹരിയില്‍ ആയിരുന്ന മുതമ്മില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് മാസിനെ വെടിവെച്ചുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കന്ന മൊഴി. പ്രതി എയര്‍ഗണുമായി നില്‍ക്കുന്ന ചിത്രങ്ങളും കസ്റ്റഡിയില്‍ ഉള്ളവരുടെ മൊബൈലില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനു ആണ് കേസ് അന്വേഷിക്കുന്നത്. മാസിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.