വ്യാജ രസീത്​: ബി.​ജെ.പിയുടെ അച്ചടക്ക നടപടിക്കെതിരെ യുവമോർച്ച നേതാവ്​

തിരുവനന്തപുരം: കോഴിക്കോട്​ നടന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തോടനുബന്ധിച്ച്​ വ്യാജ രസീത്​ അടിച്ച്​ പിരിവ്​ നടത്തിയെന്ന വാർത്ത പുറത്തു വന്നതിന്​ അച്ചടക്ക നടപടി നേരിട്ട യുവമോര്‍ച്ച നേതാവ് നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്ത്. യുവമോർച്ച സംസ്​ഥാന ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്​ണയാണ്​ ​നടപടിക്കെതി​െര ഫേസ്​ബുക്കിൽ പ്രതികരിച്ചത്​. സത്യം അധികകാലം മൂടിവെക്കാനാകില്ലെന്ന് പ്രഫുല്‍ കൃഷ്ണന്‍ ഫേസ്​ബുക്​ പോസ്​റ്റിൽ പറയുന്നു. എ.ബി.വി.പിയോടൊപ്പം പാർട്ടി പ്രവർത്തനം തുടങ്ങിയതാണ്​. ഇനിയും അങ്ങനെ തന്നെയായിരിക്കും. സത്യം അധികകാലം മൂടി​െവക്കാനാകില്ലെന്നും കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തോട് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രഫുല്‍ ഫേസ്​ബുക്ക്​ പോസ്​റ്റിൽ പറയുന്നു.

Full View

Tags:    
News Summary - youvamorcha leader aganst bjp - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.