കാതോലിക്കാ ബാവ ജീവകാരുണ്യ പ്രവർത്തനം ജീവിതചര്യയായി മാറ്റിയ വ്യക്തിത്വം -എം.എ യൂസഫലി

കോട്ടയം:മലങ്കര ഓർത്തഡോക്സ് സഭാ തലവൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെവിയോഗത്തിൽ അന​ുശോചനവുമായി എം.എ യൂസഫലി. ജീവകാരുണ്യ പ്രവർത്തനം ജീവിതചര്യയായി മാറ്റിയ മഹത്​ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്ന തിരുമേനിയുമായി അടുത്ത് ഇടപഴകാൻ അവസരം ലഭിച്ചപ്പോഴൊക്കെ അദ്ദേഹം കാണിച്ച സ്നേഹവും വാത്സല്യവും ഓർക്കുന്നുവെന്ന്​ എം.എ യൂസഫലി പറഞ്ഞു.

''ഓർത്തഡോക്സ് സഭയ്ക്ക് മാത്രമല്ല, അതിലുപരി പൊതുസമൂഹത്തിന്‍റെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി അക്ഷീണം പരിശ്രമിച്ച ഒരു ആത്മീയാചാര്യനെയാണു ബാവായുടെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായത്. അഭിവന്ദ്യ കാതോലിക്കാ ബാവായുടെ വിയോഗം താങ്ങുവാനുള്ള കരുത്ത് സഭക്കും സഭാംഗങ്ങൾക്കും സർവ്വശക്തനായ ദൈവം നൽകുമാറാകട്ടെ എന്ന് പ്രാർഥിക്കുന്നതോടൊപ്പം തിരുമേനിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു'' -യൂസഫലി പറഞ്ഞു.

Tags:    
News Summary - Yusuff Ali M.A about catholica bava

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.