യുവമോർച്ച ആക്രമണം: സിമി റോസ്ബെൽ ഗവർണർക്ക് പരാതി നൽകി

തിരുവനന്തപുരം: യുവമോർച്ച ഉപരോധക്കാർ വാഹനം ആക്രമിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പി.എസ്.സി അംഗം സിമി റോസ്ബെൽ ജോൺ ഗവർണർക്കു പരാതി നൽകി. സംരക്ഷണം നൽകാത്ത ഉദ്യോസ്ഥരുടെ പേരിലും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അര ലക്ഷം രൂപ നഷ്ടമുണ്ടായതായും സിമി റോസ്ബെൽ ജോൺ പരാതിയിൽ പറയുന്നു.

നിയമന നിരോധനം ആരോപിച്ച് യുവമോർച്ചക്കാർ പി.എസ്.സി ഒാഫിസിന് മുമ്പിൽ ധർണ സംഘടിപ്പിക്കുന്ന വിവരം അറഞ്ഞിരുന്നില്ല. പൊലീസുകാർ ഈ വിവരം അറിയിച്ചിരുന്നില്ല. പി.എസ്.സി ഒാഫിസിന് മുമ്പിലെത്തി തന്‍റെ കാറിന് മുന്നിലേക്ക് ധർണ നടത്തിയവർ ചാടി വീഴുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ താൻ ആയുർവേദ ചികിത്സയിലാണ്. 

എന്താണ് സംഭവിക്കുന്നതെന്ന് അറിയും മുമ്പ് ഇന്നോവ കാറിന്‍റെ നാലു വശത്തെ ചില്ലുകൾ അടിച്ചു തകർത്തു. ഡ്രൈവറിന്‍റെ ഉചിതമായ നീക്കത്തിലൂടെ കാർ മുന്നോട്ടു എടുത്തില്ലായിരുന്നെങ്കിൽ തന്നെ ആപായപ്പെടുത്തുമായിരുന്നുവെന്നും പരാതിയിൽ സിമി റോസ്ബെൽ വ്യക്തമാക്കുന്നു. 

മു​ഴു​വ​ൻ റാ​ങ്ക് ലി​സ്​​റ്റു​ക​ളി​ലും നി​യ​മ​നം ന​ട​ത്തു​ക, സ​ർ​ക്കാ​ർ-​പി.​എ​സ്.​സി ഒ​ത്തു​ക​ളി അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്​ പട്ടത്തെ ആസ്ഥാന ഒാഫിസിന് മുമ്പിൽ യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധ​ പരിപാടി സംഘടിപ്പിച്ച​ത്. സ​മ​ര​ക്കാ​രെ നേ​രി​ടാ​ൻ മു​ഖ്യ​ക​വാ​ട​ത്തി​ൽ പൊ​ലീ​സ്​ ഒ​രു​ക്കി​യ സു​ര​ക്ഷ​യ​റി​യാ​തെ​യാ​ണ്​ പി.​എ​സ്.​സി അം​ഗം ഇ​തു​വ​ഴി​യെ​ത്തി​യ​ത്. അ​ക​ത്തേ​ക്ക്​ ക​ട​ക്കാ​ൻ ആ​വി​ല്ലെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ച​തോ​ടെ കാ​ർ സ​മീ​പം നി​ർ​ത്തി​യി​ട്ടു. 

അ​തി​നി​ടെ​യാ​ണ്​​ ഒ​രു സം​ഘം പ്ര​തി​ഷേ​ധ​ക്കാ​ർ കാ​റി​ന്​ നേ​ർ​ക്കു തി​രി​ഞ്ഞ​ത്. ഡ്രൈ​വ​ർ​ക്കു നേ​രെ തി​രി​ഞ്ഞ സ​മ​ര​ക്കാ​ർ കാ​റി​ന്​ നേ​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. രോ​ഷാ​കു​ല​രാ​യ പ്ര​വ​ർ​ത്ത​ക​ർ പി.​എ​സ്.​സി അം​ഗത്തി​​െൻറ ഇ​ന്നോ​വ കാ​ർ അ​ടി​ച്ചു ​ത​ക​ർ​ക്കുകയും ചെയ്തു.
 

Tags:    
News Summary - Yuvamorcha Attack: PSC Member Simi Rosebel John send Complint to Kerala Governor -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.